That Allah may reward them [according to] the best of what they did and increase them from His bounty. And Allah gives provision to whom He wills without account [i.e., limit]. (An-Nur [24] : 38)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹു അവര്‍ക്ക് തങ്ങള്‍ ചെയ്ത ഏറ്റം നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ഹമായ പ്രതിഫലം നല്‍കാനാണത്. അവര്‍ക്ക് തന്റെ അനുഗ്രഹം കൂടുതലായി കൊടുക്കാനും. അല്ലാഹു താനിച്ഛിക്കുന്നവര്‍ക്ക് കണക്കില്ലാതെ കൊടുക്കുന്നു. (അന്നൂര്‍ [24] : 38)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹു അവര്‍ക്ക് അവര്‍ പ്രവര്‍ത്തിച്ചതിനുള്ള ഏറ്റവും നല്ല പ്രതിഫലം നല്കുവാനും, അവന്റെ അനുഗ്രഹത്തില്‍ നിന്ന് അവര്‍ക്ക് കൂടുതലായി നല്കുവാനും വേണ്ടിയത്രെ അത്. അല്ലാഹു അവന് ഉദ്ദേശിക്കുന്നവര്‍ക്ക് കണക്കില്ലാതെ തന്നെ നല്കുന്നു.
2 Mokhtasar Malayalam
അവർ ഈ പ്രവർത്തനങ്ങൾ ചെയ്തത് അല്ലാഹു അവർ പ്രവർത്തിച്ചതിന് ഏറ്റവും നല്ല പ്രതിഫലം നൽകുന്നതിനും, അവൻ്റെ ഔദാര്യത്തിൽ നിന്ന് അവരുടെ പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലമായി അല്ലാഹു വർദ്ധിപ്പിച്ചു നൽകുന്നതിനും വേണ്ടിയായിരുന്നു. അല്ലാഹു അവൻ ഉദ്ദേശിക്കുന്നവർക്ക് അവരുടെ പ്രവർത്തനങ്ങളുടെ കണക്ക് നോക്കാതെ ഉപജീവനം നൽകുന്നു. അവർ പ്രവർത്തിച്ചതിൻ്റെ എത്രയോ മടങ്ങ് അവനവർക്ക് നൽകുന്നതാണ്.