The believers are only those who believe in Allah and His Messenger and, when they are [meeting] with him for a matter of common interest, do not depart until they have asked his permission. Indeed, those who ask your permission, [O Muhammad] – those are the ones who believe in Allah and His Messenger. So when they ask your permission due to something of their affairs, then give permission to whom you will among them and ask forgiveness for them of Allah. Indeed, Allah is Forgiving and Merciful. (An-Nur [24] : 62)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹുവിലും അവന്റെ ദൂതനിലും ആത്മാര്‍ഥമായി വിശ്വസിക്കുന്നവര്‍ മാത്രമാണ് സത്യവിശ്വാസികള്‍. പ്രവാചകനോടൊപ്പം ഏതെങ്കിലും പൊതുകാര്യത്തിലായിരിക്കെ, അദ്ദേഹത്തോട് അനുവാദം ചോദിക്കാതെ അവര്‍ പിരിഞ്ഞുപോവുകയില്ല. നിന്നോട് അനുവാദം ചോദിക്കുന്നവര്‍ ഉറപ്പായും അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുന്നവരാണ്. അതിനാല്‍ അവര്‍ തങ്ങളുടെ എന്തെങ്കിലും ആവശ്യനിര്‍വഹണത്തിന് നിന്നോട് അനുവാദം തേടിയാല്‍ നീ ഉദ്ദേശിക്കുന്നവര്‍ക്ക് അനുവാദം നല്‍കുക. അവര്‍ക്കുവേണ്ടി അല്ലാഹുവോട് പാപമോചനം തേടുക. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാണ്. (അന്നൂര്‍ [24] : 62)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിച്ചവര്‍ മാത്രമാകുന്നു സത്യവിശ്വാസികള്‍. അദ്ദേഹത്തോടൊപ്പം അവര്‍ വല്ല പൊതുകാര്യത്തിലും ഏര്‍പെട്ടിരിക്കുകയാണെങ്കില്‍ അദ്ദേഹത്തോട് അനുവാദം ചോദിക്കാതെ അവര്‍ പിരിഞ്ഞു പോകുകയില്ല. തീര്‍ച്ചയായും നിന്നോട് അനുവാദം ചോദിക്കുന്നവരാരോ അവരാകുന്നു അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിക്കുന്നവര്‍. അങ്ങനെ അവരുടെ എന്തെങ്കിലും ആവശ്യത്തിന് വേണ്ടി (പിരിഞ്ഞ് പോകാന്‍) അവര്‍ നിന്നോട് അനുവാദം ചോദിക്കുകയാണെങ്കില്‍ അവരില്‍ നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ അനുവാദം നല്‍കുകയും, അവര്‍ക്കുവേണ്ടി നീ അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമാകുന്നു.
2 Mokhtasar Malayalam
തങ്ങളുടെ വിശ്വാസത്തിൽ സത്യസന്ധത പുലർത്തുന്ന യഥാർത്ഥ വിശ്വാസികൾ അല്ലാഹുവിലും അവൻ്റെ ദൂതനിലും വിശ്വസിച്ചവർ മാത്രമാകുന്നു. മുസ്ലിംകളുടെ പൊതുനന്മക്കായി നബി -ﷺ- യോടൊപ്പം ഏതെങ്കിലും കാര്യത്തിൽ അവർ ഒരുമിച്ചാണെങ്കിൽ, അവിടെ നിന്ന് പിരിഞ്ഞു പോകാൻ നബി -ﷺ- യോട് അനുമതി ചോദിച്ച ശേഷമല്ലാതെ അവർ പിരിഞ്ഞു പോവുകയില്ല. അല്ലാഹുവിൻ്റെ റസൂലേ! പിരിഞ്ഞു പോകുന്ന സമയത്ത് താങ്കളോട് അനുമതി ചോദിക്കുന്നവർ മാത്രമാകുന്നു അല്ലാഹുവിലും അവൻ്റെ ദൂതരിലും യഥാർഥ രൂപത്തിൽ വിശ്വസിച്ചവർ; തീർച്ച. അവരെ ബാധിക്കുന്ന എന്തെങ്കിലും കാര്യത്തിൽ താങ്കളോട് അവർ അനുമതി ചോദിച്ചാൽ അവരിൽ താങ്കൾ ഉദ്ദേശിക്കുന്നവർക്ക് അനുമതി നൽകുക. അവരുടെ തെറ്റുകൾക്ക് അല്ലാഹുവിനോട് താങ്കൾ പാപമോചനം തേടുകയും ചെയ്യുക. തീർച്ചയായും അല്ലാഹു അവൻ്റെ ദാസന്മാരിൽ പശ്ചാത്തപിച്ചു മടങ്ങിയവർക്ക് ധാരാളമായി പൊറുത്തു നൽകുന്നവനും (ഗഫൂർ), അവരോട് ധാരാളമായി കാരുണ്യം ചൊരിയുന്നവനും (റഹീം) ആകുന്നു.