Skip to main content

وَهُوَ الَّذِيْ خَلَقَ مِنَ الْمَاۤءِ بَشَرًا فَجَعَلَهٗ نَسَبًا وَّصِهْرًاۗ وَكَانَ رَبُّكَ قَدِيْرًا   ( الفرقان: ٥٤ )

wahuwa alladhī
وَهُوَ ٱلَّذِى
And He (is) the One Who
അവന്‍തന്നെയാണ്, യാതൊരുവന്‍
khalaqa
خَلَقَ
has created
അവന്‍ സൃഷ്ടിച്ചു
mina l-māi
مِنَ ٱلْمَآءِ
from the water
ജലത്തില്‍നിന്നു, ജലത്താല്‍
basharan
بَشَرًا
human being
മനുഷ്യനെ
fajaʿalahu
فَجَعَلَهُۥ
and has made (for) him
എന്നിട്ട് അവനെ ആക്കി
nasaban
نَسَبًا
blood relationship
വംശബന്ധം, കുലബന്ധം
waṣih'ran
وَصِهْرًاۗ
and marriage relationship
വൈവാഹിക ബന്ധവും
wakāna
وَكَانَ
And is
ആകുന്നു
rabbuka
رَبُّكَ
your Lord
നിന്റെ രക്ഷിതാവ്
qadīran
قَدِيرًا
All-Powerful
കഴിവുള്ളവന്‍ (സര്‍വ്വശക്തന്‍)

Wa Huwal lazee khalaqa minal maaa'i basharran fa ja'alahoo nasaban wa sihraa; wa kaana Rabbuka Qadeeraa (al-Furq̈ān 25:54)

English Sahih:

And it is He who has created from water [i.e., semen] a human being and made him [a relative by] lineage and marriage. And ever is your Lord competent [concerning creation]. (Al-Furqan [25] : 54)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

വെള്ളത്തില്‍നിന്ന് മനുഷ്യനെ സൃഷ്ടിച്ചവനും അവനാണ്. അങ്ങനെ അവനെ രക്തബന്ധവും വിവാഹബന്ധവുമുള്ളവനാക്കി. നിന്റെ നാഥന്‍ എല്ലാറ്റിനും കഴിവുറ്റവനാണ്. (അല്‍ഫുര്‍ഖാന്‍ [25] : 54)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവന്‍ തന്നെയാണ് വെള്ളത്തില്‍ നിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും, അവനെ രക്തബന്ധമുള്ളവനും വിവാഹബന്ധമുള്ളവനും ആക്കുകയും ചെയ്തിരിക്കുന്നത്‌.[1] നിന്‍റെ രക്ഷിതാവ് കഴിവുള്ളവനാകുന്നു.

[1] മനുഷ്യരും ഇതര ജീവികളെപ്പോലെ ബീജത്തില്‍ നിന്ന് വളര്‍ന്ന് വലുതാകുന്നവരാണെങ്കിലും ജന്തുക്കളില്‍ നിന്ന് വ്യത്യസ്തമായി മനുഷ്യരുടെ സാമൂഹിക ബന്ധങ്ങള്‍ അവരുടെ ജീവിതത്തിന് ഭദ്രതയും വികസനവും നല്‍കുന്നു. രക്തബന്ധവും വിവാഹബന്ധവുമാണ് മനുഷ്യന്റെ സാമൂഹികതക്ക് അടിത്തറയാകുന്നത്. ബന്ധുക്കളോടുള്ള ബാധ്യതകള്‍ നിറവേറ്റുന്നതിന് ഇസ്‌ലാം വളരെ പ്രാധാന്യം കല്‍പിക്കുന്നു. ബന്ധവിച്‌ഛേദം ഇസ്‌ലാമില്‍ ഗുരുതരമായ കുറ്റമാണ്. ഈ രണ്ട് വിധത്തില്‍ ബന്ധമുള്ളവര്‍ക്കാണ് ഇസ്‌ലാം അനന്തരാവകാശം നല്‍കുന്നത്.