And the family of Pharaoh picked him up [out of the river] so that he would become to them an enemy and a [cause of] grief. Indeed, Pharaoh and Haman and their soldiers were deliberate sinners. (Al-Qasas [28] : 8)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അങ്ങനെ ഫറവോന്റെ ആള്ക്കാര് ആ കുട്ടിയെ കണ്ടെടുത്തു. അവസാനം അവന് അവരുടെ ശത്രുവും ദുഃഖകാരണവുമാകാന്‍. സംശയമില്ല; ഫറവോനും ഹാമാനും അവരുടെ പട്ടാളക്കാരും തീര്‍ത്തും തെറ്റുകാരായിരുന്നു. (അല്‍ഖസ്വസ്വ് [28] : 8)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
എന്നിട്ട് ഫിര്‍ഔന്റെ ആളുകള്‍ അവനെ (നദിയില്‍ നിന്ന്) കണ്ടെടുത്തു. അവന് അവരുടെ ശത്രുവും ദുഃഖഹേതുവും ആയിരിക്കാന്‍ വേണ്ടി.[1] തീര്‍ച്ചയായും ഫിര്‍ഔനും ഹാമാനും അവരുടെ സൈന്യങ്ങളും അബദ്ധം പറ്റിയവരായിരുന്നു.
[1] കുട്ടിയെ വീണ്ടെടുത്തിട്ട് അവരുടെ പരിണിതി അങ്ങനെയായിത്തീര്‍ന്നുവെന്നര്‍ത്ഥം.
2 Mokhtasar Malayalam
മൂസായെ പെട്ടിയിലാക്കി നദിയിലൊഴുക്കുക എന്ന നമ്മുടെ ബോധനം അവർ (മൂസായുടെ മാതാവ്) പ്രാവർത്തികമാക്കി. അങ്ങനെ ഫിർഔനിൻ്റെ ആളുകൾ മൂസായെ കണ്ടെത്തുകയും, അദ്ദേഹത്തെ എടുക്കുകയും ചെയ്തു. (ഭാവിയിൽ) മൂസാ ഫിർഔനിൻ്റെ ശത്രുവായി മാറുകയും, അല്ലാഹു അവൻ്റെ അധികാരം എടുത്തു കളയാൻ അദ്ദേഹം കാരണമാവുകയും, അങ്ങനെ അവർക്ക് ദുഃഖം സമ്മാനിക്കുകയും ചെയ്യുമെന്ന അല്ലാഹുവിൻ്റെ ഉദ്ദേശം പുലരുന്നതിനായിരുന്നു (ഇപ്രകാരമെല്ലാം സംഭവിച്ചത്). അല്ലാഹുവിനെ നിഷേധിക്കുകയും അതിക്രമം അഴിച്ചു വിടുകയും ഭൂമിയിൽ കുഴപ്പം വിതക്കുകയും ചെയ്തവരായിരുന്നു എന്നതിനാൽ ഫിർഔനും അവൻ്റെ മന്ത്രിയായിരുന്ന ഹാമാനും അവരുടെ കൂട്ടാളികളും കുറ്റവാളികൾ തന്നെയായിരുന്നു.