And to Madyan [We sent] their brother Shuaib, and he said, "O my people, worship Allah and expect the Last Day and do not commit abuse on the earth, spreading corruption." (Al-'Ankabut [29] : 36)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
മദ്യനിലേക്ക് നാം അവരുടെ സഹോദരന് ശുഐബിനെ അയച്ചു. അദ്ദേഹം പറഞ്ഞു: ''എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിനു വഴിപ്പെടുക. അന്ത്യദിനത്തെ പ്രതീക്ഷിക്കുക. നാട്ടില്‍ നാശകാരികളായി കുഴപ്പമുണ്ടാക്കരുത്.'' (അല്‍അന്‍കബൂത്ത് [29] : 36)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
മദ്യൻകാരിലേക്ക് അവരുടെ സഹോദരനായ ശുഐബിനേയും (നാം അയച്ചു.) അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, അന്ത്യദിനത്തെ പ്രതീക്ഷിക്കുകയും ചെയ്യുവിന്‍. നാശകാരികളായിക്കൊണ്ട് നിങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കരുത്.
2 Mokhtasar Malayalam
മദ്യനിലേക്ക് കുടുംബപരമ്പരപ്രകാരം അവരുടെ സഹോദരനായ ശുഐബ് -عَلَيْهِ السَّلَامُ- നെയും നാം നിയോഗിച്ചു. അദ്ദേഹം പറഞ്ഞു: എൻ്റെ ജനങ്ങളേ! നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനെ മാത്രം ആരാധിക്കുന്നതിലൂടെ പരലോകത്ത് ലഭിക്കാനിരിക്കുന്ന പ്രതിഫലം കാംക്ഷിക്കുകയും ചെയ്യുക. തിന്മകൾ പ്രവർത്തിച്ചും അവ പ്രചരിപ്പിച്ചും ഭൂമിയിൽ നിങ്ങൾ കുഴപ്പമുണ്ടാക്കരുത്.