They believe in Allah and the Last Day, and they enjoin what is right and forbid what is wrong and hasten to good deeds. And those are among the righteous. (Ali 'Imran [3] : 114)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നു. നന്മ കല്പിക്കുന്നു. തിന്മ തടയുന്നു. നല്ല കാര്യങ്ങളില്‍ മത്സരിച്ചു മുന്നേറുന്നു. അവര്‍ സജ്ജനങ്ങളില്‍ പെട്ടവരാണ്. (ആലുഇംറാന് [3] : 114)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, സദാചാരം കല്പിക്കുകയും. ദുരാചാരത്തില്‍ നിന്ന് വിലക്കുകയും, നല്ല കാര്യങ്ങളില്‍ അത്യുത്സാഹം കാണിക്കുകയും ചെയ്യും. അവര്‍ സജ്ജനങ്ങളില്‍ പെട്ടവരാകുന്നു.
2 Mokhtasar Malayalam
അവർ അല്ലാഹുവിലും, അന്ത്യനാളിലും ഉറച്ച വിശ്വാസമുള്ളവരാകുന്നു. അക്കൂട്ടർ സദാചാരവും നന്മയും കൽപ്പിക്കുകയും, ദുരാചാരവും തിന്മയും വിലക്കുകയും ചെയ്യുന്നു. സൽപ്രവർത്തനങ്ങളിലേക്ക് ധൃതിയോടെ മുന്നേറുകയും, നന്മകളുടെ കാലഘട്ടം (സൽകർമ്മങ്ങൾക്ക് ധാരാളം പ്രതിഫലം ലഭിക്കുന്ന സമയം) അവർ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. (മനസ്സിലെ) ഉദ്ദേശവും (പുറമേക്കുള്ള) പ്രവൃത്തിയും നന്നായിത്തീർന്ന അല്ലാഹുവിൻ്റെ ദാസന്മാരിൽ പെട്ടവരാകുന്നു ഈ പറയപ്പെട്ട വിശേഷണങ്ങൾ ഉള്ളവർ.