And that He might make evident those who are hypocrites. For it was said to them, "Come, fight in the way of Allah or [at least] defend." They said, "If we had known [there would be] battle, we would have followed you." They were nearer to disbelief that day than to faith, saying with their mouths what was not in their hearts. And Allah is most knowing of what they conceal . (Ali 'Imran [3] : 167)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
കപടവിശ്വാസികളാരെന്ന് വ്യക്തമാകാനും. ''നിങ്ങള്‍ വരൂ! അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യൂ; അല്ലെങ്കില്‍ ചെറുത്തുനില്ക്കുകയെങ്കിലും ചെയ്യൂ'' എന്ന് കല്പിച്ചപ്പോള് അവര്‍ പറഞ്ഞു: ''യുദ്ധമുണ്ടാകുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഞങ്ങളും നിങ്ങളെ പിന്തുടരുമായിരുന്നു.'' അന്ന് അവര്‍ക്ക് സത്യവിശ്വാസത്തേക്കാള്‍ അടുപ്പം സത്യനിഷേധത്തോടായിരുന്നു. അവരുടെ മനസ്സിലില്ലാത്തതാണ് നാവുകൊണ്ടവര്‍ പറയുന്നത്. അവര്‍ മറച്ചുവെക്കുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു. (ആലുഇംറാന് [3] : 167)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിങ്ങള്‍ വരൂ, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യൂ, അല്ലെങ്കില്‍ ചെറുത്ത് നില്‍ക്കുകയെങ്കിലും ചെയ്യൂ' എന്ന് കല്പിക്കപ്പെട്ടാല് 'യുദ്ധമുണ്ടാകുമെന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ടായിരുന്നെങ്കില്‍ ഞങ്ങളും നിങ്ങളുടെ പിന്നാലെ വരുമായിരുന്നു' എന്ന് പറയുന്ന കാപട്യക്കാരെ അവന് തിരിച്ചറിയുവാന്‍ വേണ്ടിയുമാകുന്നു അത്. അന്ന് സത്യവിശ്വാസത്തോടുള്ളതിനെക്കാള്‍ കൂടുതല്‍ അടുപ്പം അവര്‍ക്ക് അവിശ്വാസത്തോടായിരുന്നു. തങ്ങളുടെ വായ്കൊണ്ട് അവര്‍ പറയുന്നത് അവരുടെ ഹൃദയങ്ങളിലില്ലാത്തതാണ്. അവര്‍ മൂടിവെക്കുന്നതിനെപ്പറ്റി അല്ലാഹു കൂടുതല്‍ അറിയുന്നവനാകുന്നു.
2 Mokhtasar Malayalam
കപടവിശ്വാസികളെ അല്ലാഹു പുറത്തു കൊണ്ടുവരുന്നതിനുമായിരുന്നു അത് (ഉഹ്ദ് യുദ്ധം) സംഭവിച്ചത്. അല്ലാഹുവിൻ്റെ മാർഗത്തിൽ നിങ്ങൾ യുദ്ധം ചെയ്യുകയോ, മുസ്ലിംകളുടെ എണ്ണം വർദ്ധിപ്പിച്ചു കൊണ്ട് അവർക്ക് വേണ്ടി പ്രതിരോധം തീർക്കുകയോ ചെയ്യൂ എന്ന് പറയപ്പെട്ടപ്പോൾ അവർ പറഞ്ഞു: യുദ്ധം ഉണ്ടാകുമെന്ന് അറിയുമായിരുന്നെങ്കിൽ ഞങ്ങൾ നിങ്ങളോടൊപ്പം വരുമായിരുന്നു. എന്നാൽ നിങ്ങൾക്കും അവർക്കുമിടയിൽ യുദ്ധമുണ്ടാകുമെന്ന് ഞങ്ങൾ കരുതുന്നില്ല. അവരുടെ ഈമാൻ വെളിവാക്കുന്ന കാര്യത്തേക്കാൾ അവരുടെ കുഫ്ർ വെളിവാക്കുന്ന കാര്യത്തിലേക്കായിരുന്നു ആ സന്ദർഭത്തിൽ അവർ കൂടുതൽ അടുത്തു നിന്നത്. തങ്ങളുടെ ഹൃദയത്തിൽ ഇല്ലാത്ത കാര്യമാണ് നാവ് കൊണ്ട് അവർ പറയുന്നത്. അവരുടെ ഹൃദയങ്ങളിൽ അവർ ഒളിപ്പിച്ചു വെക്കുന്നതിനെ കുറിച്ച് അല്ലാഹു ഏറ്റവും നന്നായി അറിയുന്നു. അവക്കുള്ള ശിക്ഷ അവൻ അവർക്ക് നൽകുന്നതാണ്.