Those [believers] who responded to Allah and the Messenger after injury had struck them. For those who did good among them and feared Allah is a great reward – (Ali 'Imran [3] : 172)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
പോരാട്ടത്തില്‍ പരിക്കുപറ്റിയ ശേഷവും അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും വിളിക്ക് ഉത്തരം നല്‍കിയവരുണ്ട്. അവരില്‍, സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തവര്‍ക്ക് അതിമഹത്തായ പ്രതിഫലമുണ്ട്. (ആലുഇംറാന് [3] : 172)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
പരിക്ക് പറ്റിയതിന് ശേഷവും അല്ലാഹുവിന്റെയും റസൂലിന്റെയും കല്പനക്ക് ഉത്തരം ചെയ്തവരാരോ അവരില്‍ നിന്ന് സല്‍കര്‍മ്മകാരികളായിരിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തവര്‍ക്ക് മഹത്തായ പ്രതിഫലമുണ്ട്.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധത്തിനായി പുറപ്പെടാനും, ഉഹ്ദ് യുദ്ധത്തിൽ നേരിട്ട പരിക്കുകൾക്ക് തൊട്ടുടനെ 'ഹംറാഉൽ അസദി'ലേക്ക് (മദീനക്ക് പുറത്തുള്ള ഒരു പ്രദേശം) ബഹുദൈവാരാധകരെ നേരിടുന്നതിനും വിളിക്കപ്പെട്ടപ്പോൾ അല്ലാഹുവിനും അവൻ്റെ റസൂലിനും ഉത്തരം നൽകിയവർ; അവരെ ബാധിച്ച മുറിവുകൾ അല്ലാഹുവിൻ്റെയും റസൂലിൻ്റെയും വിളിക്ക് ഉത്തരം നൽകാൻ അവർക്ക് തടസ്സമായില്ല. അവരിൽ നിന്ന് തങ്ങളുടെ പ്രവർത്തനങ്ങൾ നന്നാക്കുകയും, അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അവനെ സൂക്ഷിക്കുകയും ചെയ്തവർക്ക് അല്ലാഹുവിൽ നിന്ന് മഹത്തരമായ പ്രതിഫലമുണ്ട്. സ്വർഗമാണ് ആ പ്രതിഫലം.