Maa kaanal laahu liyazaral mu'mineena 'alaa maaa antum 'alaihi hattaa yameezal khabeesa minat taiyib; wa maa kaanal laahu liyutli'akum 'alal ghaibi wa laakinnal laaha yajtabee mir Rusulihii mai yashaaa'u fa aaminoo billaahi wa Rusulih; wa in tu 'minoo wa tattaqoo falakum ajrun 'azeem (ʾĀl ʿImrān 3:179)
Allah would not leave the believers in that [state] you are in [presently] until He separates the evil from the good. Nor would Allah reveal to you the unseen. But [instead], Allah chooses of His messengers whom He wills, so believe in Allah and His messengers. And if you believe and fear Him, then for you is a great reward. (Ali 'Imran [3] : 179)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
സത്യവിശ്വാസികളെ നിങ്ങള്‍ ഇന്നുള്ള അവസ്ഥയില്‍ നിലകൊള്ളാന്‍ അല്ലാഹു അനുവദിക്കുകയില്ല; നല്ലതില്‍നിന്ന് തിയ്യതിനെ വേര്‍തിരിച്ചെടുക്കാതെ. അഭൗതിക കാര്യങ്ങള്‍ അല്ലാഹു നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തരില്ല. എന്നാല്‍ അല്ലാഹു അവന്റെ ദൂതന്മാരില്നിന്ന് അവനിച്ഛിക്കുന്നവരെ തെരഞ്ഞെടുക്കുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുക. വിശ്വസിക്കുകയും ജീവിതത്തില്‍ സൂക്ഷ്മത പാലിക്കുകയുമാണെങ്കില്‍ നിങ്ങള്‍ക്ക് മഹത്തായ പ്രതിഫലമുണ്ട്. (ആലുഇംറാന് [3] : 179)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നല്ലതില്‍ നിന്ന് ദുഷിച്ചതിനെ വേര്‍തിരിച്ചു കാണിക്കാതെ, സത്യവിശ്വാസികളെ നിങ്ങളിന്നുള്ള അവസ്ഥയില്‍ അല്ലാഹു വിടാന്‍ പോകുന്നില്ല. അദൃശ്യജ്ഞാനം അല്ലാഹു നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തരാനും പോകുന്നില്ല. എന്നാല്‍ അല്ലാഹു അവന്റെ ദൂതന്മാരില് നിന്ന് അവന് ഉദ്ദേശിക്കുന്നവരെ (അദൃശ്യജ്ഞാനം അറിയിച്ചുകൊടുക്കുവാനായി) തെരഞ്ഞെടുക്കുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുവിന്‍. നിങ്ങള്‍ വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ക്കു മഹത്തായ പ്രതിഫലമുണ്ട്.
2 Mokhtasar Malayalam
അല്ലാഹുവിൽ വിശ്വസിച്ചവരേ! കപടവിശ്വാസികളുമായി കൂടിക്കലർന്ന നിലയിൽ -നിങ്ങൾക്കിടയിൽ പരസ്പരം വേർതിരിവ് ഉണ്ടാകാതെയും, യഥാർത്ഥ വിശ്വാസികൾ ആരാണെന്ന് പ്രകടമാകാതെയും- നിങ്ങളെ അല്ലാഹു വിട്ടേക്കുക എന്നത് അല്ലാഹുവിൻ്റെ യുക്തിയിൽ പെട്ടതേയല്ല. പലതരം ബാധ്യതകൾ ഏൽപ്പിച്ചു കൊണ്ടും പരീക്ഷണങ്ങളിലൂടെയും അവൻ നിങ്ങളെ വേർതിരിക്കുന്നതാണ്. അങ്ങനെ പരിശുദ്ധനായ വിശ്വാസി മ്ലേഛവാനായ കപടവിശ്വാസിയിൽ നിന്ന് വേർതിരിയും. നിങ്ങൾക്ക് അദൃശ്യമായ മറഞ്ഞ കാര്യങ്ങൾ അല്ലാഹു വെളിപ്പെടുത്തി നൽകുകയും, അങ്ങനെ കപടനെയും യഥാർത്ഥ വിശ്വാസിയും വേർതിരിക്കാൻ നിങ്ങൾക്ക് കഴിയുക എന്നതും അല്ലാഹുവിൻ്റെ യുക്തിയിൽ പെട്ടതല്ല. മറിച്ച്, അല്ലാഹു അവൻ്റെ ദൂതന്മാരിൽ നിന്ന് അവൻ ഉദ്ദേശിക്കുന്നവരെ തിരഞ്ഞെടുക്കുകയും, അവർക്ക് അദൃശ്യകാര്യങ്ങളിൽ നിന്ന് ചിലത് അറിയിച്ചു നൽകുകയും ചെയ്യും. കപടവിശ്വാസികളുടെ അവസ്ഥകളെ കുറിച്ച് നബി (ﷺ) ക്ക് അല്ലാഹു അറിയിച്ചു നൽകിയത് പോലെ. അതിനാൽ അല്ലാഹുവിലും അവൻ്റെ റസൂലിലുമുള്ള നിങ്ങളുടെ വിശ്വാസം ശരിയാക്കുക. നിങ്ങൾ അല്ലാഹുവിൽ യഥാർത്ഥ രൂപത്തിൽ വിശ്വസിക്കുകയും, അവൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അവനെ സൂക്ഷിക്കുകയുമാണെങ്കിൽ നിങ്ങൾക്ക് അല്ലാഹുവിങ്കൽ മഹത്തരമായ പ്രതിഫലം ഉണ്ടായിരിക്കുന്നതാണ്.