That is because they say, "Never will the Fire touch us except for [a few] numbered days," and [because] they were deluded in their religion by what they were inventing. (Ali 'Imran [3] : 24)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിര്‍ണിതമായ ഏതാനും നാളുകളല്ലാതെ നരകത്തീ തങ്ങളെ തൊടില്ലെന്ന് വാദിച്ചതിനാലാണ് അവരങ്ങനെയായത്. അവര്‍ സ്വയം കെട്ടിച്ചമച്ച വാദങ്ങള്‍ അവരുടെ മതകാര്യത്തിലവരെ വഞ്ചിതരാക്കിയിരിക്കുന്നു. (ആലുഇംറാന് [3] : 24)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
എണ്ണപ്പെട്ട ഏതാനും ദിവസം മാത്രമേ തങ്ങളെ നരകാഗ്നി സ്പര്‍ശിക്കുകയുള്ളൂ എന്ന് അവര്‍ പറഞ്ഞ് കൊണ്ടിരിക്കുന്ന കാരണത്താലാണ് അവരങ്ങനെയായത്. അവര്‍ കെട്ടിച്ചമച്ചുണ്ടാക്കിയിരുന്ന വാദങ്ങള്‍ അവരുടെ മതകാര്യത്തില്‍ അവരെ വഞ്ചിതരാക്കിക്കളഞ്ഞു.
2 Mokhtasar Malayalam
അന്ത്യനാളിൽ വളരെ കുറഞ്ഞ ചില ദിവസങ്ങൾ മാത്രമേ തങ്ങളെ നരകാഗ്നി സ്പർശിക്കുകയുള്ളൂ, ശേഷം ഞങ്ങൾ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതാണ്' എന്ന അവരുടെ പിഴച്ച വാദം കാരണത്താലാകുന്നു സത്യത്തിൽ നിന്ന് അവർ പിന്തിരിഞ്ഞു കളയുകയും, അതിനെ അവർ അവഗണിക്കുകയും ചെയ്തത്. അല്ലാഹുവിനെ കുറിച്ചും മതത്തെ കുറിച്ചും അവർ കെട്ടിച്ചമച്ചുണ്ടാക്കിയ വാദങ്ങൾ അവരുടെ മതകാര്യത്തിൽ അവരെ വഞ്ചിതരാക്കിക്കളഞ്ഞു. അങ്ങനെ അല്ലാഹുവിൻ്റെയും അവൻ്റെ മതത്തിൻ്റെയും കാര്യത്തിൽ കടുത്ത ധിക്കാരം പുലർത്താൻ അവർക്ക് ധൈര്യം വന്നു.