Before, as guidance for the people. And He revealed the Criterion [i.e., the Quran]. Indeed, those who disbelieve in the verses of Allah will have a severe punishment, and Allah is Exalted in Might, the Owner of Retribution. (Ali 'Imran [3] : 4)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഇതിനു മുമ്പ്, മനുഷ്യര്‍ക്ക് വഴികാണിക്കാന്‍. ശരിതെറ്റുകളെ വേര്‍തിരിച്ചറിയാനുള്ള പ്രമാണവും അവന് ഇറക്കിത്തന്നു. അതിനാല്‍ അല്ലാഹുവിന്റെ വചനങ്ങളെ തള്ളിപ്പറഞ്ഞവരാരോ അവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട്. അല്ലാഹു പ്രതാപിയും ദുഷ്ടന്മാരോട് പ്രതികാരം ചെയ്യുന്നവനുമാകുന്നു. (ആലുഇംറാന് [3] : 4)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഇതിനു മുമ്പ്; മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനത്തിനായി. സത്യാസത്യവിവേചനത്തിനുള്ള പ്രമാണവും അവന് അവതരിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവരാരോ അവര്‍ക്ക് കഠിനമായ ശിക്ഷയാണുള്ളത്. അല്ലാഹു പ്രതാപിയും ശിക്ഷാനടപടി സ്വീകരിക്കുന്നവനുമാകുന്നു
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! സത്യസന്ധമായ വൃത്താന്തങ്ങളും നീതിപൂർവ്വകമായ വിധിവിലക്കുകളുമായി, മുൻകാല വേദഗ്രന്ഥങ്ങളോട് യോജിക്കുന്നതും അവക്ക് എതിരാവാത്തതുമായി ഖുർആനിനെ താങ്കൾക്ക് നാം ഇറക്കി തന്നിരിക്കുന്നു. താങ്കൾക്ക് ഖുർആൻ അവതരിപ്പിക്കുന്നതിന് മുമ്പ് മൂസാ നബിക്ക് തൗറാത്തും ഈസാ നബിക്ക് ഇഞ്ചീലും ഇറക്കപ്പെട്ടിട്ടുണ്ട്. ഈ വേദഗ്രന്ഥങ്ങളെല്ലാം സന്മാർഗത്തിലേക്ക് നയിക്കുന്നതും, ജനങ്ങളെ ഐഹികവും പാരത്രികവുമായ നന്മകളിലേക്ക് വഴികാട്ടുന്നതുമത്രെ. അസത്യത്തിൽ നിന്ന് സത്യവും, വഴികേടിൽ നിന്ന് സന്മാർഗ്ഗവും വേർതിരിച്ചറിയാൻ കഴിയുന്ന സത്യാസത്യ വിവേചന ഗ്രന്ഥമായ ഖുർആനും അവൻ അവതരിപ്പിച്ചു. താങ്കൾക്ക് അവതരിപ്പിക്കപ്പെട്ട ആയത്തുകളിൽ അവിശ്വസിക്കുന്നവർക്ക് കഠിനമായ ശിക്ഷയുണ്ട്. ആരാലും അതിജയിക്കപ്പെടാത്ത പ്രതാപിയാകുന്നു അല്ലാഹു. അവൻ്റെ ദൂതന്മാരെ കളവാക്കുന്നവരോടും, അവൻ്റെ കൽപനകൾക്ക് എതിരുപ്രവർത്തിക്കുന്നവരോടും പ്രതികാരമെടുക്കുന്നവനുമത്രെ അവൻ.