And [mention] when the angels said, "O Mary, indeed Allah has chosen you and purified you and chosen you above the women of the worlds. (Ali 'Imran [3] : 42)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
മലക്കുകള്‍ പറഞ്ഞതോര്‍ക്കുക: ''മര്‍യം, അല്ലാഹു നിന്നെ പ്രത്യേകം തെരഞ്ഞെടുത്തിരിക്കുന്നു. വിശുദ്ധയും ലോകത്തിലെ മറ്റേത് സ്ത്രീകളെക്കാളും വിശിഷ്ടയുമാക്കിയിരിക്കുന്നു. (ആലുഇംറാന് [3] : 42)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധിക്കുക:) മര്‍യമേ, തീര്‍ച്ചയായും അല്ലാഹു നിന്നെ പ്രത്യേകം തെരഞ്ഞെടുക്കുകയും, നിനക്ക് പരിശുദ്ധി നല്‍കുകയും, ലോകത്തുള്ള സ്ത്രീകളില്‍ വെച്ച് ഉല്‍കൃഷ്ടയായി നിന്നെ തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! മലക്കുകൾ മർയമിനോട് പറഞ്ഞ സന്ദർഭം ഓർക്കുക: ഹേ മർയം! തീർച്ചയായും നല്ല സ്വഭാവഗുണങ്ങൾ പാലിക്കുന്ന നിന്നെ അല്ലാഹു പ്രത്യേകം തെരഞ്ഞെടുത്തിരിക്കുന്നു. ന്യുനതകളിൽ നിന്ന് അവൻ നിന്നെ ശുദ്ധീകരിക്കുകയും ചെയ്തിരിക്കുന്നു. നിൻ്റെ ഈ കാലഘട്ടത്തിലെ സ്ത്രീകളിൽ ഏറ്റവും ഉൽകൃഷ്ടയായി നിന്നെ അവൻ തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു.