Here you are – those who have argued about that of which you have [some] knowledge, but why do you argue about that of which you have no knowledge? And Allah knows, while you know not. (Ali 'Imran [3] : 66)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിങ്ങള്‍ക്ക് അറിവുള്ള കാര്യത്തില്‍ നിങ്ങള്‍ ഒരുപാട് തര്‍ക്കിച്ചു. ഇപ്പോള്‍ നിങ്ങളെന്തിന് അറിയാത്ത കാര്യത്തിലും തര്‍ക്കിക്കുന്നു? അല്ലാഹു എല്ലാം അറിയുന്നു. നിങ്ങളോ അറിയുന്നുമില്ല. (ആലുഇംറാന് [3] : 66)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഹേ; കൂട്ടരേ, നിങ്ങള്‍ക്ക് അറിവുള്ള കാര്യത്തെപ്പറ്റി നിങ്ങള്‍ തര്‍ക്കിച്ചു. ഇനി നിങ്ങള്‍ക്കറിവില്ലാത്ത വിഷയത്തില്‍ നിങ്ങളെന്തിന്ന് തര്‍ക്കിക്കുന്നു? അല്ലാഹു അറിയുന്നു നിങ്ങള്‍ അറിയുന്നില്ല.
2 Mokhtasar Malayalam
ഹേ വേദക്കാരേ! നിങ്ങൾക്ക് അറിവുള്ള വിഷയങ്ങളിൽ -നിങ്ങളുടെ മതവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും നിങ്ങൾക്ക് മേൽ അവതരിപ്പിക്കപ്പെട്ട വിഷയങ്ങളിലും- നിങ്ങൾ നബി (സ) യോട് നിങ്ങളിതാ തർക്കിക്കുന്നു. ഇനി നിങ്ങൾക്ക് അറിവില്ലാത്ത ഇബ്റാഹീമിൻറെ കാര്യത്തെ പറ്റിയും അദ്ദേഹത്തിൻറെ മതത്തെ കുറിച്ചും നിങ്ങളെന്തിന്ന് തർക്കിക്കുന്നു? നിങ്ങളുടെ വേദഗ്രന്ഥങ്ങളിലോ, നിങ്ങളുടെ നബിമാർ കൊണ്ടു വന്ന സന്ദേശങ്ങളിലോ അവയെ കുറിച്ചൊന്നുമില്ല. എല്ലാ കാര്യങ്ങളുടെയും പിന്നിലുള്ള യാഥാർത്ഥ്യവും അതിൻ്റെ ഉള്ളറകളും അല്ലാഹു അറിയുന്നു. എന്നാൽ നിങ്ങൾ അതൊന്നും അറിയുന്നുമില്ല.