And when adversity touches the people, they call upon their Lord, turning in repentance to Him. Then when He lets them taste mercy from Him, at once a party of them associate others with their Lord, (Ar-Rum [30] : 33)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ജനങ്ങളെ വല്ല വിപത്തും ബാധിച്ചാല്‍ അവര്‍ തങ്ങളുടെ നാഥനിലേക്കുതിരിഞ്ഞ് അവനോട് പ്രാര്‍ഥിക്കും. പിന്നീട് അല്ലാഹു അവര്‍ക്ക് തന്റെ അനുഗ്രഹം അനുഭവിക്കാന്‍ അവസരം നല്കിയാല് അവരിലൊരു വിഭാഗം തങ്ങളുടെ നാഥനില്‍ പങ്കുകാരെ സങ്കല്പിക്കുന്നു. (അര്‍റൂം [30] : 33)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ജനങ്ങള്‍ക്ക് വല്ല ദുരിതവും ബാധിച്ചാല്‍ തങ്ങളുടെ രക്ഷിതാവിങ്കലേക്ക് തിരിഞ്ഞുകൊണ്ട് അവനോട് അവര്‍ പ്രാര്‍ത്ഥിക്കുന്നതാണ്. പിന്നെ തന്റെ പക്കല്‍ നിന്നുള്ള കാരുണ്യം അവര്‍ക്കവന്‍ അനുഭവിപ്പിച്ചാല്‍ അവരില്‍ ഒരു വിഭാഗമതാ തങ്ങളുടെ രക്ഷിതാവിനോട് പങ്കുചേര്‍ക്കുന്നു.
2 Mokhtasar Malayalam
ബഹുദൈവാരാധകർക്ക് എന്തെങ്കിലും രോഗമോ ദാരിദ്ര്യമോ വരൾച്ചയോ പോലുള്ള പ്രയാസം ബാധിച്ചാൽ തങ്ങളെ ബാധിച്ച പ്രയാസം അവരിൽ നിന്ന് നീക്കുവാൻ വിനയത്തോടെയും താഴ്മയോടെയും തങ്ങളുടെ രക്ഷിതാവിനെ അവർ വിളിച്ചു പ്രാർത്ഥിക്കും. ശേഷം, അല്ലാഹു അവരെ ബാധിച്ചത് നീക്കി നൽകിക്കൊണ്ട് അവരോട് കാരുണ്യം ചൊരിഞ്ഞാൽ അവരുടെ കൂട്ടത്തിൽ ഒരു വിഭാഗമതാ അല്ലാഹുവോടൊപ്പം മറ്റുള്ളവരെയും വിളിച്ചു പ്രാർത്ഥിക്കുക എന്ന തങ്ങളുടെ ബഹുദൈവാരാധനയിലേക്ക് തന്നെ തിരിച്ചു പോകുന്നു.