So taste [punishment] because you forgot the meeting of this, your Day; indeed, We have [accordingly] forgotten you. And taste the punishment of eternity for what you used to do." (As-Sajdah [32] : 14)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിങ്ങളുടെ ഈ നാളുമായുള്ള കണ്ടുമുട്ടല്‍ നിങ്ങള്‍ മറന്നുകളഞ്ഞതിനാല്‍ അതിന്റെ ശിക്ഷ ആസ്വദിച്ചുകൊള്ളുക. നിശ്ചയമായും നാം നിങ്ങളെയും മറന്നിരിക്കുന്നു. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ ഫലമായുള്ള ശാശ്വത ശിക്ഷ അനുഭവിച്ചുകൊള്ളുക. (അസ്സജദ [32] : 14)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ആകയാല്‍ നിങ്ങളുടെ ഈ ദിവസത്തെ കണ്ടുമുട്ടുന്ന കാര്യം നിങ്ങള്‍ മറന്നുകളഞ്ഞതിന്റെ ഫലമായി നിങ്ങള്‍ ശിക്ഷ ആസ്വദിച്ചു കൊള്ളുക. തീര്‍ച്ചയായും നിങ്ങളെ നാം (ശിക്ഷയിൽ) വിട്ടുകളഞ്ഞിരിക്കുന്നു. നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിന്റെ ഫലമായി ശാശ്വതമായ ശിക്ഷ നിങ്ങള്‍ ആസ്വദിച്ചു കൊള്ളുക.
2 Mokhtasar Malayalam
അവരുടെ സങ്കടം വർദ്ധിപ്പിച്ചു കൊണ്ടും, അവരെ ആക്ഷേപിച്ചു കൊണ്ടും പറയപ്പെടും: അതിനാൽ ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നിങ്ങളുടെ (പ്രവർത്തനങ്ങളുടെ) വിചാരണക്കായി അല്ലാഹുവിനെ കണ്ടുമുട്ടേണ്ടി വരുമെന്ന കാര്യത്തെ കുറിച്ച് ഇഹലോകത്തായിരിക്കെ നിങ്ങൾ അശ്രദ്ധരായത് കാരണത്താൽ ശിക്ഷ നിങ്ങൾ ആസ്വദിച്ചു കൊള്ളുക. തീർച്ചയായും നിങ്ങളെ ശിക്ഷയിൽ നാം വിട്ടേച്ചിരിക്കുന്നു; അവിടെ എന്തെല്ലാം നിങ്ങൾ അനുഭവിക്കേണ്ടി വരുന്നു എന്നത് നാം പരിഗണിക്കുന്നേയില്ല. ഇഹലോകത്ത് നിങ്ങൾ ചെയ്തു കൊണ്ടിരുന്ന തിന്മകളുടെ ഫലമായി അവസാനമില്ലാത്ത ഈ നരകശിക്ഷ നിങ്ങൾ ആസ്വദിക്കുകയും ചെയ്യുക.