Skip to main content

يُدَبِّرُ الْاَمْرَ مِنَ السَّمَاۤءِ اِلَى الْاَرْضِ ثُمَّ يَعْرُجُ اِلَيْهِ فِيْ يَوْمٍ كَانَ مِقْدَارُهٗٓ اَلْفَ سَنَةٍ مِّمَّا تَعُدُّوْنَ  ( السجدة: ٥ )

yudabbiru
يُدَبِّرُ
He regulates
അവന്‍ വ്യവസ്ഥപ്പെടുത്തുന്നു, നിയന്ത്രിക്കുന്നു
l-amra
ٱلْأَمْرَ
the affair
കാര്യം
mina l-samāi
مِنَ ٱلسَّمَآءِ
of the heaven
ആകാശത്തുനിന്നു
ilā l-arḍi
إِلَى ٱلْأَرْضِ
to the earth
ഭൂമിയിലേക്കു
thumma yaʿruju
ثُمَّ يَعْرُجُ
then it will ascend
പിന്നീടതു കയറുന്നു
ilayhi
إِلَيْهِ
to Him
അവങ്കലേക്കു
fī yawmin
فِى يَوْمٍ
in a Day
ഒരു ദിവസത്തില്‍
kāna
كَانَ
(the) measure of which is
ആകുന്നു
miq'dāruhu
مِقْدَارُهُۥٓ
(the) measure of which is
അതിന്‍റെ അളവു, തോതു
alfa sanatin
أَلْفَ سَنَةٍ
a thousand years
ആയിരം കൊല്ലം
mimmā taʿuddūna
مِّمَّا تَعُدُّونَ
of what you count
നിങ്ങള്‍ എണ്ണിവരുന്നതില്‍പെട്ട

Yudabbirul amra minas samaaa'i ilal ardi Thumma ya'ruju ilai Thumma ya'ruju ilaihi fee yawmin kaana miqdaaruhoooo alfa sanatim mimmaa ta'uddoon (as-Sajdah 32:5)

English Sahih:

He arranges [each] matter from the heaven to the earth; then it will ascend to Him in a Day, the extent of which is a thousand years of those which you count. (As-Sajdah [32] : 5)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ആകാശം മുതല്‍ ഭൂമിവരെയുള്ള സകല സംഗതികളെയും അവന്‍ നിയന്ത്രിക്കുന്നു. പിന്നീട് ഒരുനാള്‍ ഇക്കാര്യം അവങ്കലേക്കുയര്‍ന്നുപോകുന്നു. നിങ്ങള്‍ എണ്ണുന്ന ഒരായിരം കൊല്ലത്തിന്റെ ദൈര്‍ഘ്യമുണ്ട് ആ നാളിന്. (അസ്സജദ [32] : 5)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവന്‍ ആകാശത്ത് നിന്ന് ഭൂമിയിലേക്ക് കാര്യങ്ങള്‍ നിയന്ത്രിച്ചയക്കുന്നു.[1] പിന്നീട് ഒരു ദിവസം കാര്യം അവങ്കലേക്ക് ഉയര്‍ന്ന് പോകുന്നു.[2] നിങ്ങള്‍ കണക്കാക്കുന്ന തരത്തിലുള്ള ആയിരം വര്‍ഷമാകുന്നു അതിന്‍റെ അളവ്‌.

[1] ആകാശം മുതല്‍ ഭൂമി വരെയുള്ള എല്ലാകാര്യവും അവന്‍ നിയന്ത്രിക്കുന്നു എന്നും അര്‍ത്ഥമാകാവുന്നതാണ്.
[2] ഭൂമിയും ഒന്നാമത്തെ ആകാശവും തമ്മിലുള്ള അകലം അഞ്ഞൂറ് വർഷത്തെ വഴിദൂരമാണ്. അല്ലാഹുവിന്റെ കല്പനയുമായി വരുന്ന മലക്ക് ഒരു ദിവസത്തെ തുച്ഛമായ സമയം കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും ആ ദൂരം - അഥവാ ആയിരം വർഷത്തെ വഴിദൂരം - സഞ്ചരിക്കുന്നു.