And Allah repelled those who disbelieved, in their rage, not having obtained any good. And sufficient was Allah for the believers in battle, and ever is Allah Powerful and Exalted in Might. (Al-Ahzab [33] : 25)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
സത്യനിഷേധികളെ അവരുടെ കോപാഗ്നിയോടെത്തന്നെ യുദ്ധരംഗത്തുനിന്ന് അല്ലാഹു തിരിച്ചയച്ചു. അവര്‍ക്കൊട്ടും നേട്ടം കിട്ടിയില്ല. സത്യവിശ്വാസികള്‍ക്ക് വേണ്ടി പൊരുതാന്‍ അല്ലാഹു തന്നെ മതി. അല്ലാഹു ഏറെ കരുത്തനും പ്രതാപിയുമാണ്. (അല്‍അഹ്സാബ് [33] : 25)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
സത്യനിഷേധികളെ അവരുടെ ഈര്‍ഷ്യയോടെത്തന്നെ അല്ലാഹു തിരിച്ചയക്കുകയും ചെയ്തു. യാതൊരു ഗുണവും അവര്‍ നേടിയില്ല. സത്യവിശ്വാസികള്‍ക്ക് അല്ലാഹു യുദ്ധത്തിന്റെ ആവശ്യം ഇല്ലാതാക്കി. അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു.
2 Mokhtasar Malayalam
ഖുറൈഷികളെയും ഗത്ഫാൻ ഗോത്രക്കാരെയും അവരോടൊപ്പമുള്ളവരെയും അല്ലാഹു സങ്കടത്തോടെയും തങ്ങൾ പ്രതീക്ഷിച്ചതെല്ലാം നഷ്ടപ്പെട്ടതിലുള്ള ദുഃഖത്തോടെയും തിരിച്ചയച്ചു. (അല്ലാഹുവിൽ) വിശ്വസിച്ചവരെ വേരോടെ പിഴുതു കളയാമെന്ന ഉദ്ദേശം അവർക്ക് നേടിയെടുക്കാനായില്ല. അല്ലാഹു അയച്ച കാറ്റും, അവൻ ഇറക്കിയ മലക്കുകളും കാരണത്താൽ മുഅ്മിനുകൾക്ക് യുദ്ധത്തിൻ്റെ ആവശ്യം തന്നെ അവൻ ഇല്ലാതെയാക്കുകയും ചെയ്തു. അല്ലാഹു അങ്ങേയറ്റം ശക്തിയുള്ളവനും (ഖവിയ്യ്), മഹാപ്രതാപമുള്ളവനും (അസീസ്) ആകുന്നു; ആരെങ്കിലും അല്ലാഹുവിനോട് എതിരിടാൻ ശ്രമിച്ചാൽ അവനെ അല്ലാഹു പരാജയപ്പെടുത്തുകയും കൈവെടിയുകയും ചെയ്യാതിരിക്കുകയില്ല.