Laa yahillu lakan nisaaa'u mim ba'du wa laaa an tabaddala bihinna min azwaajinw wa law ajabaka husnuhunna illaa maa malakat yameenukk; wa kaanal laahu 'alaa kulli shai'ir Raqeeba (al-ʾAḥzāb 33:52)
Not lawful to you, [O Muhammad], are [any additional] women after [this], nor [is it] for you to exchange them for [other] wives, even if their beauty were to please you, except what your right hand possesses. And ever is Allah, over all things, an Observer. (Al-Ahzab [33] : 52)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഇനിമേല്‍ നിനക്കു ഒരു സ്ത്രീയെയും വിവാഹം ചെയ്യാന്‍ അനുവാദമില്ല. ഇവര്‍ക്കു പകരമായി മറ്റു ഭാര്യമാരെ സ്വീകരിക്കാനും പാടില്ല. അവരുടെ സൗന്ദര്യം നിന്നില്‍ കൗതുകമുണര്‍ത്തിയാലും ശരി. എന്നാല്‍ അടിമസ്ത്രീകളിതില്‍ നിന്നൊഴിവാണ്. അല്ലാഹു എല്ലാ കാര്യങ്ങളും നന്നായി നിരീക്ഷിക്കുന്നവന് തന്നെ. (അല്‍അഹ്സാബ് [33] : 52)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഇനിമേല്‍ നിനക്ക് (വേറെ) സ്ത്രീകളെ വിവാഹം കഴിക്കാന്‍ അനുവാദമില്ല. ഇവര്‍ക്ക് പകരം വേറെ ഭാര്യമാരെ സ്വീകരിക്കുവാനും (അനുവാദമില്ല.)[1] അവരുടെ സൗന്ദര്യം നിനക്ക് കൌതുകം തോന്നിച്ചാലും ശരി. നിന്റെ വലതുകൈ ഉടമപ്പെടുത്തിയവര്‍ (അടിമസ്ത്രീകള്‍) ഒഴികെ. അല്ലാഹു എല്ലാ കാര്യവും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.
[1] ഈ സൂക്തം അവതരിക്കുമ്പോള്‍ നബി(ﷺ)ക്ക് ഒമ്പത് ഭാര്യമാരാണുണ്ടായിരുന്നത്. പിന്നീട് അവിടുന്ന് വിവാഹം കഴിച്ചിട്ടില്ല.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! ഇപ്പോൾ താങ്കളുടെ സംരക്ഷണത്തിലുള്ള ഈ ഭാര്യമാരെ കൂടാതെ ഇനി ഭാര്യമാരെ സ്വീകരിക്കുക എന്നത് താങ്കൾക്ക് അനുവദനീയമല്ല. (ഇപ്പോൾ ഉള്ളവരെ) വിവാഹമോചനം ചെയ്യുകയോ, അവരിൽ ചിലരെ വിവാഹമോചനം ചെയ്തു കൊണ്ട് പകരം മറ്റു ചിലരെ സ്വീകരിക്കുന്നതോ താങ്കൾക്ക് അനുവദനീയമല്ല. ഇവർക്ക് പുറമെയുള്ള സ്ത്രീകളിൽ ചിലരുടെ സൗന്ദര്യം താങ്കൾക്ക് ഇഷ്ടപ്പെട്ടാലും. എന്നാൽ താങ്കളുടെ വലംകൈ ഉടമപ്പെടുത്തിയ അടിമസ്ത്രീകളെ നിശ്ചിത എണ്ണമില്ലാതെ താങ്കൾക്ക് സ്വീകരിക്കാവുന്നതാണ്. അല്ലാഹു എല്ലാ കാര്യങ്ങളും അങ്ങേയറ്റം നിരീക്ഷിക്കുന്നവനാകുന്നു. ഈ വിധി (അല്ലാഹുവിൽ) വിശ്വസിച്ച മുസ്ലിംകളുടെയെല്ലാം മാതാക്കളായ (നബി -ﷺ- യുടെ ഭാര്യമാരുടെ) ശ്രേഷ്ഠത ബോധ്യപ്പെടുത്തുന്നു. അവരെ വിവാഹമോചനം ചെയ്യുകയും, അവർക്ക് പകരം (വേറെ) വിവാഹം കഴിക്കുക എന്നതും ഈ വിധിയോടെ നിരോധിക്കപ്പെട്ടു.