And for those who disbelieve will be the fire of Hell. [Death] is not decreed for them so they may die, nor will its torment be lightened for them. Thus do We recompense every ungrateful one. (Fatir [35] : 36)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
സത്യത്തെ തള്ളിപ്പറഞ്ഞവര്‍ക്കുള്ളതാണ് നരകത്തീ. അവര്‍ക്ക് അവിടെ മരണമില്ല. അതുണ്ടായിരുന്നെങ്കില്‍ മരിച്ചു രക്ഷപ്പെടാമായിരുന്നു. നരകശിക്ഷയില്‍നിന്ന് അവര്‍ക്കൊട്ടും ഇളവു കിട്ടുകയില്ല. അവ്വിധമാണ് നാം എല്ലാ നന്ദികെട്ടവര്‍ക്കും പ്രതിഫലം നല്‍കുന്നത്. (ഫാത്വിര് [35] : 36)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവിശ്വസിച്ചവരാരോ അവര്‍ക്കാണ് നരകാഗ്നി. അവരുടെ മേല്‍ (മരണം) വിധിക്കപ്പെടുന്നതല്ല. എങ്കില്‍ അവര്‍ക്ക് മരിക്കാമായിരുന്നു. അതിലെ ശിക്ഷയില്‍ നിന്ന് ഒട്ടും അവര്‍ക്ക് ഇളവുചെയ്യപ്പെടുകയുമില്ല. അപ്രകാരം എല്ലാ നന്ദികെട്ടവര്‍ക്കും നാം പ്രതിഫലം നല്കുന്നു.
2 Mokhtasar Malayalam
അല്ലാഹുവിനെ നിഷേധിച്ചവർക്ക് കത്തിജ്വലിക്കുന്ന നരകത്തിൻ്റെ ശിക്ഷയുണ്ട്. അവരതിൽ നിത്യവാസികളായിരിക്കും. ഒരിക്കലും മരണം അവരുടെ മേൽ വിധിക്കപ്പെടുകയില്ല; അങ്ങനെയെങ്കിൽ അവർക്ക് മരിക്കുകയും ഈ ശിക്ഷയിൽ നിന്ന് ആശ്വാസം കൊള്ളുകയും ചെയ്യാമായിരുന്നു. നരകത്തിൻ്റെ ശിക്ഷയിൽ നിന്ന് അവർക്ക് യാതൊരു ഇളവും നൽകപ്പെടുകയുമില്ല. ഇതു പോലുള്ള (കഠിനമായ ശിക്ഷയാണ്) അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളെ അങ്ങേയറ്റം നിഷേധിക്കുന്ന എല്ലാവർക്കും പരലോകത്ത് നാം നൽകുക.