Skip to main content

اَلَمْ اَعْهَدْ اِلَيْكُمْ يٰبَنِيْٓ اٰدَمَ اَنْ لَّا تَعْبُدُوا الشَّيْطٰنَۚ اِنَّهٗ لَكُمْ عَدُوٌّ مُّبِيْنٌ   ( يس: ٦٠ )

alam aʿhad
أَلَمْ أَعْهَدْ
Did not I enjoin
ഞാന്‍ ആജ്ഞ, (കല്പന) നല്‍കിയില്ലേ
ilaykum
إِلَيْكُمْ
upon you
നിങ്ങള്‍ക്കു, നിങ്ങളിലേക്കു
yābanī ādama
يَٰبَنِىٓ ءَادَمَ
O Children of Adam! O Children of Adam!
ആദമിന്റെ മക്കളേ, സന്തതികളേ
an lā taʿbudū
أَن لَّا تَعْبُدُوا۟
That (do) not worship
നിങ്ങള്‍ ആരാധിക്കരുതെന്നു
l-shayṭāna
ٱلشَّيْطَٰنَۖ
the Shaitaan
പിശാചിനെ
innahu lakum
إِنَّهُۥ لَكُمْ
indeed, he (is) for you
നിശ്ചയമായും അവന്‍ നിങ്ങള്‍ക്കു
ʿaduwwun mubīnun
عَدُوٌّ مُّبِينٌ
an enemy clear
പ്രത്യക്ഷശത്രുവാണ്

Alam a'had ilaikum yaa Baneee Aadama al-laa ta'budush Shaitaana innahoo lakum 'aduwwum mubeen (Yāʾ Sīn 36:60)

English Sahih:

Did I not enjoin upon you, O children of Adam, that you not worship Satan – [for] indeed, he is to you a clear enemy – (Ya-Sin [36] : 60)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ആദം സന്തതികളേ, ഞാന്‍ നിങ്ങളെ ഉപദേശിച്ചിരുന്നില്ലേ, ചെകുത്താന് വഴിപ്പെടരുതെന്ന്; അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണെന്ന്. (യാസീന്‍ [36] : 60)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ആദം സന്തതികളേ, ഞാന്‍ നിങ്ങളോട് അനുശാസിച്ചിട്ടില്ലേ നിങ്ങള്‍ പിശാചിനെ ആരാധിക്കരുത്‌ എന്ന്?[1] തീര്‍ച്ചയായും അവന്‍ നിങ്ങള്‍ക്ക് പ്രത്യക്ഷശത്രുവാകുന്നു.

[1] പ്രപഞ്ചനാഥനായ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതില്‍ നിന്ന് മനുഷ്യരെ വ്യതിചലിപ്പിക്കുന്നതിലാണ് പിശാച് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. മനുഷ്യരില്‍ ചിലര്‍ പിശാചുക്കളെത്തന്നെ ആരാധിക്കുന്നു. പലരും പിശാച് നിര്‍ദേശിക്കുന്ന വ്യാജദൈവങ്ങളെ ആരാധിക്കുന്നു. പിശാചിനെ സംതൃപ്തനാക്കുന്നതും പിശാചിന്റെ ഉദ്ദേശ്യം സഫലമാക്കുന്നതുമായ എല്ലാ ആരാധനയും ഒരര്‍ത്ഥത്തില്‍ പിശാചിനുള്ള ആരാധന തന്നെ.