هٰذَا عَطَاۤؤُنَا فَامْنُنْ اَوْ اَمْسِكْ بِغَيْرِ حِسَابٍ ( ص: ٣٩ )
Haazaa 'ataaa'unaa famnun aw amsik bighairi hisaab (Ṣād 38:39)
English Sahih:
[We said], "This is Our gift, so grant or withhold without account." (Sad [38] : 39)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നമ്മുടെ സമ്മാനമാണിത്. അതിനാല്‍ നിനക്കവരോട് ഔദാര്യം കാണിക്കാം. അല്ലെങ്കില്‍ അവരെ കൈവശം വെക്കാം. ആരും അതേക്കുറിച്ച് ചോദിക്കുകയില്ല. (സ്വാദ് [38] : 39)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
ഇത് നമ്മുടെ ദാനമാകുന്നു. ആകയാല്‍ നീ ഔദാര്യം ചെയ്യുകയോ കൈവശം വെച്ച് കൊള്ളുകയോ ചെയ്യുക. കണക്കു ചോദിക്കല്‍ ഉണ്ടാവില്ല.[1] (എന്ന് നാം സുലൈമാനോട് പറയുകയും ചെയ്തു.)
[1] അല്ലാഹു നല്കിയ അനുഗ്രഹങ്ങള്‍ കൈവശം വെച്ച് അനുഭവിക്കാനും മറ്റുള്ളവര്‍ക്ക് ഉദാരമായി നല്കാനും അല്ലാഹു അദ്ദേഹത്തിന് സ്വാതന്ത്ര്യം നല്കുന്നു. അല്ലാഹു അദ്ദേഹത്തിന് കീഴ്‌പ്പെടുത്തിക്കൊടുത്തവരെ തന്റെ അധീനത്തില്‍ തന്നെ നിര്‍ത്തണമോ, അതല്ല വിട്ടയക്കണമോ എന്ന് തീരുമാനിക്കാനുള്ള അവകാശവും അല്ലാഹു അദ്ദേഹത്തിന് നല്കുന്നു. അതിന്റെ പേരില്‍ അദ്ദേഹത്തോട് കണക്ക് ചോദിക്കുകയില്ലെന്ന് അല്ലാഹു ഉറപ്പു നല്കുന്നു.