Tilka hudoodul laah; wa mai yuti'il laaha wa Rasoolahoo yudkhilhu Jannaatin tajree min tahtihal anhaaru khaalideena feehaa; wa zaalikal fawzul 'azeem (an-Nisāʾ 4:13)
These are the limits [set by] Allah, and whoever obeys Allah and His Messenger will be admitted by Him to gardens [in Paradise] under which rivers flow, abiding eternally therein; and that is the great attainment. (An-Nisa [4] : 13)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഇവയെല്ലാം അല്ലാഹു നിശ്ചയിച്ച നിയമപരിധികളാണ്. അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുന്നവനെ അല്ലാഹു താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിപ്പിക്കും. അവരതില്‍ സ്ഥിരവാസികളായിരിക്കും. അതുതന്നെയാണ് അതിമഹത്തായ വിജയം. (അന്നിസാഅ് [4] : 13)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹുവിന്റെ നിയമപരിധികളാകുന്നു അവയൊക്കെ. ഏതൊരാള്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നുവോ അവനെ അല്ലാഹു താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ പ്രവേശിപ്പിക്കുന്നതാണ്. അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ വിജയം
2 Mokhtasar Malayalam
അനാഥകളുടെയും മറ്റും കാര്യത്തിൽ പറയപ്പെട്ട ഈ വിധിവിലക്കുകൾ അല്ലാഹുവിൻ്റെ മതനിയമങ്ങളാകുന്നു. അവൻ തൻ്റെ അടിമകൾ പ്രാവർത്തികമാക്കുന്നതിനായി അവ നിയമമാക്കിയിരിക്കുന്നു. ആരെങ്കിലും അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും (അല്ലാഹുവിൻ്റെ) കൽപ്പനകൾ പാലിച്ചു കൊണ്ടും അവൻ വിലക്കിയവ ഉപേക്ഷിച്ചുകൊണ്ടും അനുസരിച്ചാൽ അല്ലാഹു അവനെ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്നതാണ്. അതിലെ കൊട്ടാരങ്ങളുടെ താഴ്ഭാഗത്ത് കൂടെ അരുവികളൊഴുകുന്നു. എന്നെന്നും അവർ അതിൽ ശാശ്വതവാസികളായിരിക്കും. ഒരിക്കലും അവർ നശിച്ചു പോകുന്നതല്ല. അല്ലാഹുവിൽ നിന്നുള്ള ഈ പ്രതിഫലം; അതാകുന്നു ഒരു വിജയവും സമാനമാകാത്ത തരത്തിലുള്ള മഹത്തരമായ വിജയം.