But those firm in knowledge among them and the believers believe in what has been revealed to you, [O Muhammad], and what was revealed before you. And the establishers of prayer [especially] and the givers of Zakah and the believers in Allah and the Last Day – those We will give a great reward. (An-Nisa [4] : 162)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
എന്നാല്‍ അവരിലെ അഗാധജ്ഞാനമുള്ളവരും സത്യവിശ്വാസികളും നിനക്ക് ഇറക്കിത്തന്നതിലും നിനക്ക് മുമ്പെ ഇറക്കിക്കൊടുത്തതിലും വിശ്വസിക്കുന്നു. നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നവരാണവര്‍. സകാത്ത് നല്‍കുന്നവരും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരുമാണ്. അവര്‍ക്ക് നാം മഹത്തായ പ്രതിഫലം നല്‍കും. (അന്നിസാഅ് [4] : 162)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
എന്നാല്‍ അവരില്‍ നിന്ന് അടിയുറച്ച അറിവുള്ളവരും, സത്യവിശ്വാസികളുമായിട്ടുള്ളവര്‍ നിനക്ക് അവതരിപ്പിക്കപ്പെട്ടതിലും നിനക്ക് മുമ്പ് അവതരിപ്പിക്കപ്പെട്ടതിലും വിശ്വസിക്കുന്നു. നമസ്കാരം മുറപോലെ നിര്‍വഹിക്കുന്നവരും, സകാത്ത് നല്‍കുന്നവരും, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരുമത്രെ അവര്‍. അങ്ങനെയുള്ളവര്‍ക്ക് നാം മഹത്തായ പ്രതിഫലം നല്‍കുന്നതാണ്.
2 Mokhtasar Malayalam
എന്നാൽ -അല്ലാഹുവിൻ്റെ റസൂലേ!- യഹൂദരിൽ പെട്ട, വിജ്ഞാനം അടിയുറച്ച, സ്ഥിരതയോടെ നിലകൊള്ളുന്നവരും, (അല്ലാഹുവിൽ യഥാവിധി) വിശ്വസിച്ചവരും താങ്കൾക്ക് മേൽ അവതരിപ്പിക്കപ്പെട്ട ഖുർആൻ സത്യപ്പെടുത്തുന്നു. താങ്കൾക്ക് മുൻപുള്ള ദൂതന്മാർക്ക് മേൽ അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥങ്ങളായ തൗറാത്, ഇഞ്ചീൽ പോലുള്ളവയും അവർ സത്യപ്പെടുത്തുന്നു. അവർ നിസ്കാരം നിലനിർത്തുകയും, തങ്ങളുടെ സമ്പത്തിൽ നിന്ന് സകാത്ത് നൽകുകയും, ഒരു പങ്കാളിയുമില്ലാത്ത ഏകനായ ആരാധ്യനായി അല്ലാഹുവിനെ സത്യപ്പെടുത്തുകയും, ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിനെ സത്യപ്പെടുത്തുകയും ചെയ്യുന്നു. ഈ വിശേഷണങ്ങൾ ഉള്ളവർ; അവർക്ക് നാം മഹത്തരമായ പ്രതിഫലം നൽകുന്നതാണ്.