അങ്ങനെ (എനി - എന്നാല്‍) അവര്‍ക്കു ചാരിത്ര്യ സംരക്ഷണം ലഭിച്ചാല്‍
fa-in atayna
فَإِنْ أَتَيْنَ
and if they commit
എന്നിട്ടു അവര്‍ വന്നുവെങ്കില്‍ (ചെയ്താല്‍)
bifāḥishatin
بِفَٰحِشَةٍ
adultery
വല്ല നീചവൃത്തിയും കൊണ്ട്
faʿalayhinna
فَعَلَيْهِنَّ
then for them
എന്നാലവരുടെ മേലുണ്ടായിരിക്കും
niṣ'fu
نِصْفُ
(is) half
യാതൊന്നിന്റെ പകുതി
mā ʿalā l-muḥ'ṣanāti
مَا عَلَى ٱلْمُحْصَنَٰتِ
(of) what (is) on the free chaste women
ചാരിത്ര്യശുദ്ധി ലഭിച്ചവരുടെമേലുള്ള
mina l-ʿadhābi
مِنَ ٱلْعَذَابِۚ
of the punishment
ശിക്ഷയില്‍നിന്ന്
dhālika
ذَٰلِكَ
That
അത്
liman khashiya
لِمَنْ خَشِىَ
(is) for whoever fears
ഭയപ്പെട്ട(പേടിച്ച)വര്‍ക്കാണ്
l-ʿanata
ٱلْعَنَتَ
committing sin
അസഹ്യത, കാഠിന്യത
minkum
مِنكُمْۚ
among you
നിങ്ങളില്‍നിന്ന്
wa-an taṣbirū
وَأَن تَصْبِرُوا۟
and that you be patient
നിങ്ങള്‍ ക്ഷമിക്കുന്നതാവട്ടെ
khayrun lakum
خَيْرٌ لَّكُمْۗ
(is) better for you
നിങ്ങള്‍ക്ക് ഉത്തമമാണ്
wal-lahu
وَٱللَّهُ
And Allah
അല്ലാഹു
ghafūrun
غَفُورٌ
(is) Oft-Forgiving
വളരെ പൊറുക്കുന്നവനാണ്
raḥīmun
رَّحِيمٌ
Most Merciful
കരുണാനിധിയാണ്
Wa mal lam yastati' minkum tawlan ai yankihal muhsanaatil mu'minaati famimmaa malakat aimaanukum min fatayaatikumul mu'minaat; wallaahu a'lamu bi eemaanikum; ba'dukum mim ba'd; fankihoohunna bi izni ahlihinna wa aatoohunna ujoorahunna bilma'roofi muhsanaatin ghaira musaa fihaatinw wa laa muttakhizaati akhdaan; fa izaaa uhsinna fa in ataina bifaahi shatin fa'alaihinnna nisfu maa 'alal muhsanaati minal 'azaab; zaalika liman khashiyal 'anata minkum; wa an tasbiroo khairul lakum; wallaahu Ghafoorur Raheem (an-Nisāʾ 4:25)
And whoever among you cannot [find] the means to marry free, believing women, then [he may marry] from those whom your right hands possess of believing slave girls. And Allah is most knowing about your faith. You [believers] are of one another. So marry them with the permission of their people and give them their due compensation [i.e., mahr] according to what is acceptable. [They should be] chaste, neither [of] those who commit unlawful intercourse randomly nor those who take [secret] lovers. But once they are sheltered in marriage, if they should commit adultery, then for them is half the punishment for free [unmarried] women. This [allowance] is for him among you who fears affliction [i.e., sin], but to be patient is better for you. And Allah is Forgiving and Merciful. (An-Nisa [4] : 25)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിങ്ങളിലാര്‍ക്കെങ്കിലും വിശ്വാസിനികളായ സ്വതന്ത്ര സ്ത്രീകളെ വിവാഹം കഴിക്കാന്‍ കഴിവില്ലെങ്കില്‍ നിങ്ങളുടെ അധീനതയിലുള്ള വിശ്വാസിനികളായ സ്ത്രീകളെ വിവാഹം ചെയ്യാം. നിങ്ങളുടെ വിശ്വാസത്തെ സംബന്ധിച്ച് നന്നായറിയുക അല്ലാഹുവിനാണ്. നിങ്ങള്‍ ഒരേ വര്‍ഗത്തില്‍പെട്ടവരാണല്ലോ. അതിനാല്‍ അവരെ അവരുടെ രക്ഷിതാക്കളുടെ അനുവാദത്തോടെ നിങ്ങള്‍ വിവാഹം കഴിച്ചുകൊള്ളുക. അവര്‍ക്ക് ന്യായമായ വിവാഹമൂല്യം നല്‍കണം. അവര്‍ ചാരിത്രവതികളും ദുര്‍വൃത്തിയിലേര്‍പ്പെടാത്തവരും രഹസ്യവേഴ്ചക്കാരെ സ്വീകരിക്കാത്തവരുമായിരിക്കണം. അങ്ങനെ അവര്‍ ദാമ്പത്യവരുതിയില്‍ വന്നശേഷം അവര്‍ ദുര്‍വൃത്തിയിലേര്‍പ്പെടുകയാണെങ്കില്‍ സ്വതന്ത്ര സ്ത്രീകളുടെ പാതി ശിക്ഷയാണ് അവര്‍ക്കുണ്ടാവുക. വിവാഹം കഴിച്ചില്ലെങ്കില്‍ തെറ്റ് സംഭവിച്ചേക്കുമെന്ന് ഭയമുള്ളവര്‍ക്ക് വേണ്ടിയാണിത്. എന്നാല്‍ ക്ഷമയവലംബിക്കുന്നതാണ് നിങ്ങള്‍ക്ക് കൂടുതലുത്തമം. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്. (അന്നിസാഅ് [4] : 25)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിങ്ങളിലാര്‍ക്കെങ്കിലും സത്യവിശ്വാസിനികളായ സ്വതന്ത്രസ്ത്രീകളെ വിവാഹം കഴിക്കാന്‍ സാമ്പത്തിക ശേഷിയില്ലെങ്കില്‍ നിങ്ങളുടെ കൈകള്‍ ഉടമപ്പെടുത്തിയ സത്യവിശ്വാസിനികളായ ദാസിമാരില്‍ ആരെയെങ്കിലും (ഭാര്യമാരായി സ്വീകരിക്കാവുന്നതാണ്.) അല്ലാഹുവാകുന്നു നിങ്ങളുടെ വിശ്വാസത്തെപ്പറ്റി നന്നായി അറിയുന്നവന്. നിങ്ങളില്‍ ചിലര്‍ ചിലരില്‍ നിന്നുണ്ടായവരാണല്ലോ.[1] അങ്ങനെ അവരെ (ആ ദാസിമാരെ) അവരുടെ രക്ഷാകര്‍ത്താക്കളുടെ അനുമതിപ്രകാരം നിങ്ങള്‍ വിവാഹം കഴിച്ച് കൊള്ളുക. അവരുടെ വിവാഹമൂല്യം മര്യാദപ്രകാരം അവര്‍ക്ക് നിങ്ങള്‍ നല്‍കുകയും ചെയ്യുക. മ്ലേച്ഛവൃത്തിയില്‍ ഏര്‍പെടാത്തവരും രഹസ്യവേഴ്ചക്കാരെ സ്വീകരിക്കാത്തവരുമായ പതിവ്രതകളായിരിക്കണം അവര്‍. അങ്ങനെ അവര്‍ വൈവാഹിക ജീവിതത്തിന്റെ സംരക്ഷണത്തിലായിക്കഴിഞ്ഞിട്ട് അവര്‍ മ്ലേച്ഛവൃത്തിയില്‍ ഏര്‍പെടുന്ന പക്ഷം സ്വതന്ത്രസ്ത്രീകള്‍ക്കുള്ളതിന്റെ പകുതി ശിക്ഷ അവര്‍ക്കുണ്ടായിരിക്കും.[2] നിങ്ങളുടെ കൂട്ടത്തില്‍ (വിവാഹം കഴിച്ചില്ലെങ്കില്‍) വിഷമിക്കുമെന്ന് ഭയപ്പെടുന്നവര്‍ക്കാകുന്നു അത്. (അടിമസ്ത്രീകളെ ഭാര്യമാരായി സ്വീകരിക്കാനുള്ള അനുവാദം.) എന്നാല്‍ നിങ്ങള്‍ ക്ഷമിച്ചിരിക്കുന്നതാകുന്നു നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം.[3] അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു
[1] അടിമത്വം മനുഷ്യന്റെ മേല്‍ അടിച്ചേല്പിക്കപ്പെട്ട ഒരു കാര്യമാണ്. അടിമയും സ്വതന്ത്രനുമെല്ലാം മുസ്ലിംകൾ എന്ന നിലയില്‍ അന്യോന്യം സാഹോദര്യബന്ധമുള്ളവര്‍ തന്നെയാണ്. [2] അടിമസ്ത്രീ തെറ്റ് ചെയ്യുന്നതിന് നിര്‍ബന്ധിതയായിത്തീരാനുള്ള സാധ്യത കൂടുതലായതു കൊണ്ടായിരിക്കാം അവള്‍ക്ക് ശിക്ഷയില്‍ ഇളവ് നല്കപ്പെട്ടത്. [3] മറ്റൊരാള്‍ക്ക് ദാസ്യവേല ചെയ്യാന്‍ ബാധ്യസ്ഥയായ ഒരു സ്ത്രീക്ക് ദാമ്പത്യജീവിതത്തിന്റെ ബാധ്യതകള്‍ പൂര്‍ണ്ണമായി നിറവേറ്റാന്‍ പ്രയാസം നേരിടുന്നതിനാലായിരിക്കാം ദാസിമാരുമായുള്ള വിവാഹത്തെ വിശുദ്ധഖുര്ആന് ഏറെ പ്രോല്സാഹിപ്പിക്കാത്തത്.
2 Mokhtasar Malayalam
പുരുഷന്മാരേ! നിങ്ങളിലാർക്കെങ്കിലും ദാരിദ്ര്യം കാരണത്താൽ സ്വതന്ത്രരായ സ്ത്രീകളെ വിവാഹം കഴിക്കാൻ സാധിക്കുന്നില്ലെങ്കിൽ മറ്റുള്ളവരുടെ ഉടമസ്ഥതക്ക് കീഴിലുള്ള അടിമസ്ത്രീകളെ -അവർ അല്ലാഹുവിൽ വിശ്വാസമുള്ളവരാണെന്ന് നിങ്ങൾക്ക് ബോധ്യമായാൽ- വിവാഹം കഴിക്കാവുന്നതാണ്. നിങ്ങളുടെ വിശ്വാസത്തിൻ്റെ യഥാർത്ഥ അവസ്ഥയെകുറിച്ചും, നിങ്ങളുടെ ഉള്ളകങ്ങളെ കുറിച്ചും അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ. ഒരേ ദീനിലുള്ളവരെന്ന നിലയിലും മനുഷ്യരെന്ന നിലയിലും നിങ്ങളും അവരും ഒരുപോലെയാണ്. അതിനാൽ അവരെ വിവാഹം കഴിക്കുന്നതിൽ പ്രയാസം കാണേണ്ടതില്ല. അതിനാൽ അവരുടെ ഉടമസ്ഥരുടെ സമ്മതത്തോടെ അവരെ വിവാഹം കഴിച്ചു കൊള്ളുക. അവരുടെ മഹ്ർ യാതൊരു കുറവോ സമയദൈർഘ്യമോ വരുത്താതെ അവർക്ക് നൽകുകയും ചെയ്യുക. അവർ പവിത്രത പുലർത്തുന്നവരും, പരസ്യമായി വ്യഭിചാരത്തിൽ ഏർപ്പെടാത്തവരും, രഹസ്യമായി വ്യഭിചാരത്തിന് വേണ്ടി ആൺസുഹൃത്തുക്കളെ സ്വീകരിക്കാത്തവരുമാണ് എങ്കിൽ (നിങ്ങൾക്കവരെ വിവാഹം കഴിക്കാം). അവർ വിവാഹം കഴിക്കുകയും, പിന്നീട് വ്യഭിചാരം എന്ന മ്ലേഛവൃത്തി പ്രവർത്തിക്കുകയും ചെയ്താൽ സ്വതന്ത്ര സ്ത്രീകൾക്കുള്ള ശിക്ഷയുടെ പകുതി ശിക്ഷ അവർക്ക് നൽകുക; അതായത് അമ്പത് അടി നൽകുക. വിവാഹിതരായ സ്വതന്ത്ര സ്ത്രീകളെ (അവർ വ്യഭിചരിച്ചാൽ) എറിഞ്ഞു കൊല്ലുകയാണ് ചെയ്യുകയെങ്കിൽ അടിമസ്ത്രീകളെ എറിഞ്ഞു കൊല്ലേണ്ടതില്ല. ഇപ്രകാരം അല്ലാഹുവിൽ വിശ്വസിച്ചവരും പതിവ്രതകളുമായ അടിമസ്ത്രീകളെ വിവാഹം കഴിക്കാനുള്ള ഇളവുള്ളത് താൻ വ്യഭിചാരത്തിൽ അകപ്പെട്ടു പോകുമോ എന്ന് ഭയപ്പെടുകയും, സ്വതന്ത്ര സ്ത്രീകളെ വിവാഹം കഴിക്കാൻ സാധിക്കാതിരിക്കുകയും ചെയ്യുന്നവർക്കാണ്. അടിമസ്ത്രീകളെ വിവാഹം കഴിക്കാതെ ക്ഷമിച്ചു നിലകൊള്ളുക എന്നതാണ് കൂടുതൽ നല്ലത്. (അവരിലുണ്ടാകുന്ന) കുട്ടികൾ അടിമകളായി മാറാതിരിക്കാൻ വേണ്ടിയാണ് (അവരെ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലതെന്ന നിയമം). തൻ്റെ ദാസന്മാരിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുന്നവർക്ക് ധാരാളമായി പൊറുത്തു നൽകുന്നവനാകുന്നു അല്ലാഹു. അവരോട് ധാരാളമായി കരുണ ചൊരിയുന്നവനുമത്രെ അവൻ. വ്യഭിചാരം ഭയക്കുകയും, സ്വതന്ത്ര സ്ത്രീകളെ വിവാഹം കഴിക്കാൻ സാധിക്കാതെ വരികയും ചെയ്താൽ അടിമസ്ത്രീകളെ വിവാഹം കഴിക്കാൻ അനുവാദം നൽകിയിട്ടുണ്ട് എന്നത് അവൻ്റെ കാരുണ്യത്തിൽ പെട്ടതത്രെ.