And do not give the weak-minded your property, which Allah has made a means of sustenance for you, but provide for them with it and clothe them and speak to them words of appropriate kindness. (An-Nisa [4] : 5)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹു നിങ്ങളുടെ നിലനില്‍പ്പിന് ആധാരമായി നിശ്ചയിച്ച സമ്പത്ത് കാര്യവിചാരമില്ലാത്തവര്‍ക്ക് നിങ്ങള്‍ കൈവിട്ടുകൊടുക്കരുത്. എന്നാല്‍ അതില്‍നിന്ന് അവര്‍ക്ക് നിങ്ങള്‍ ഉണ്ണാനും ഉടുക്കാനും കൊടുക്കുക. അവരോട് നല്ല വാക്കു പറയുകയും ചെയ്യുക. (അന്നിസാഅ് [4] : 5)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹു നിങ്ങളുടെ നിലനില്പിന്നുള്ള മാര്‍ഗമായി നിശ്ചയിച്ച് തന്നിട്ടുള്ള നിങ്ങളുടെ സ്വത്തുകള്‍ നിങ്ങള്‍ വിവേകമില്ലാത്തവര്‍ക്ക് കൈവിട്ട് കൊടുക്കരുത്. എന്നാല്‍ അതില്‍ നിന്നും നിങ്ങള്‍ അവര്‍ക്ക് ഉപജീവനവും വസ്ത്രവും നല്‍കുകയും, അവരോട് മര്യാദയുള്ള വാക്ക് പറയുകയും ചെയ്യുക
2 Mokhtasar Malayalam
രക്ഷാധികാരികളെ! സമ്പത്ത് ചെലവഴിക്കാൻ അറിയാത്തവർക്ക് നിങ്ങൾ സമ്പാദ്യങ്ങൾ വിട്ടുകൊടുക്കരുത്. മനുഷ്യർക്ക് അവരുടെ ആവശ്യങ്ങളും ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളും നിർവ്വഹിക്കാനുള്ള വഴിയായി അല്ലാഹു നിശ്ചയിച്ചതാണ് ഈ സമ്പാദ്യങ്ങൾ. സമ്പത്ത് കൊണ്ടുനടക്കാനോ സംരക്ഷിക്കാനോ കഴിവില്ലാത്തവരാണ് ഇക്കൂട്ടർ. അവർക്ക് മേൽ നിങ്ങൾ ചെലവ് ചെയ്യുകയും, അതിൽ നിന്ന് അവർക്ക് വസ്ത്രം നൽകുകയും ചെയ്യുക. അവരോട് നല്ല മാന്യമായ വാക്ക് പറയുകയും ചെയ്യുക. അവർക്ക് വിവേകം എത്തുകയും, സമ്പത്ത് നല്ല രൂപത്തിൽ ചെലവഴിക്കാൻ സാധിക്കുകയും ചെയ്യുമ്പോൾ ഈ സമ്പത്ത് അവർക്ക് തിരിച്ചു നൽകുന്നതാണെന്ന നല്ല വാഗ്ദത്തം അവർക്ക് നൽകുകയും ചെയ്യുക.