Indeed, Allah commands you to render trusts to whom they are due and when you judge between people to judge with justice. Excellent is that which Allah instructs you. Indeed, Allah is ever Hearing and Seeing. (An-Nisa [4] : 58)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹു നിങ്ങളോടിതാ കല്പിക്കുന്നു: നിങ്ങളെ വിശ്വസിച്ചേല്പിച്ച വസ്തുക്കള്‍ അവയുടെ അവകാശികളെ തിരിച്ചേല്പിക്കുക. ജനങ്ങള്‍ക്കിടയില്‍ തീര്‍പ്പ് കല്പിക്കുകയാണെങ്കില് നീതിപൂര്‍വം വിധി നടത്തുക. എത്ര നല്ല ഉപദേശമാണ് അല്ലാഹു നിങ്ങള്‍ക്കു നല്‍കുന്നത്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്. (അന്നിസാഅ് [4] : 58)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
വിശ്വസിച്ചേല്പിക്കപ്പെട്ട അമാനത്തുകള്‍ അവയുടെ അവകാശികള്‍ക്ക് നിങ്ങള്‍ കൊടുത്തു വീട്ടണമെന്നും, ജനങ്ങള്‍ക്കിടയില്‍ നിങ്ങള്‍ തീര്‍പ്പുകല്‍പിക്കുകയാണെങ്കില്‍ നീതിയോടെ തീര്‍പ്പുകല്‍പിക്കണമെന്നും അല്ലാഹു നിങ്ങളോട് കല്പിക്കുന്നു. എത്രയോ നല്ല ഉപദേശമാണ് അവന് നിങ്ങള്‍ക്ക് നല്‍കുന്നത്. തീര്‍ച്ചയായും എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു അല്ലാഹു.
2 Mokhtasar Malayalam
നിങ്ങളുടെ പക്കൽ വിശ്വസിച്ചേൽപ്പിക്കപ്പെട്ട കാര്യങ്ങൾ അതിൻ്റെ ആളുകൾക്ക് തന്നെ തിരിച്ചേൽപ്പിക്കാൻ അല്ലാഹു നിങ്ങളോട് കൽപ്പിക്കുന്നു. ജനങ്ങൾക്കിടയിൽ വിധി നടപ്പിലാക്കിയാൽ നീതിപാലിക്കാനും (അവൻ നിങ്ങളോട് കൽപ്പിക്കുന്നു). നിങ്ങൾ (നീതിയിൽ നിന്ന്) ചായുകയോ, വിധിയിൽ വഞ്ചന കാണിക്കുകയോ ചെയ്യരുത്. തീർച്ചയായും എത്ര നല്ല കാര്യമാണ് അല്ലാഹു നിങ്ങളെ ഓർമ്മപ്പെടുത്തുകയും, എത്ര നല്ലതിലേക്കാണ് അവൻ നിങ്ങളെ എല്ലാ അവസ്ഥകളിലും വഴിനയിക്കുകയും ചെയ്യുന്നത്. തീർച്ചയായും അല്ലാഹു നിങ്ങളുടെ വാക്കുകളെല്ലാം നന്നായി കേൾക്കുന്നവനും (സമീഅ്), നിങ്ങളുടെ പ്രവർത്തനങ്ങളെല്ലാം നന്നായി കണ്ടറിയുന്നവനും (ബസ്വീർ) ആകുന്നു.