And whoever obeys Allah and the Messenger – those will be with the ones upon whom Allah has bestowed favor of the prophets, the steadfast affirmers of truth, the martyrs and the righteous. And excellent are those as companions. (An-Nisa [4] : 69)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുന്നവര്‍ അല്ലാഹു അനുഗ്രഹിച്ച പ്രവാചകന്മാര്, സത്യസന്ധര്‍, രക്തസാക്ഷികള്‍, സച്ചരിതര്‍ എന്നിവരോടൊപ്പമായിരിക്കും. അവരെത്ര നല്ല കൂട്ടുകാര്‍. (അന്നിസാഅ് [4] : 69)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ആര് അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുന്നുവോ അവര്‍ അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകന്മാര്, സത്യസന്ധന്മാര്, രക്തസാക്ഷികള്‍, സച്ചരിതന്മാര് എന്നിവരോടൊപ്പമായിരിക്കും. അവര്‍ എത്ര നല്ല കൂട്ടുകാര്‍!
2 Mokhtasar Malayalam
ആരെങ്കിലും അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും അനുസരിച്ചാൽ അവർ അല്ലാഹു സ്വർഗത്തിൽ പ്രവേശിപ്പിച്ചു കൊണ്ട് അനുഗ്രഹം ചൊരിഞ്ഞവരോടൊപ്പമായിരിക്കും. അതായത് നബിമാരോടും, നബിമാർ കൊണ്ടു വന്നതിനെ പരിപൂർണ്ണമായി സത്യപ്പെടുത്തുകയും അത് പ്രാവർത്തികമാക്കുകയും ചെയ്ത സിദ്ധീഖുകൾക്കും, അല്ലാഹുവിൻ്റെ മാർഗത്തിൽ കൊല്ലപ്പെട്ട ശുഹദാക്കളോടും, അകവും പുറവും നന്നായിത്തീരുകയും പ്രവർത്തനങ്ങൾ നന്നാക്കുകയും ചെയ്ത സ്വാലിഹീങ്ങളോടുമൊപ്പം. സ്വർഗത്തിൽ ലഭിക്കുന്ന ഈ കൂട്ടുകാർ എത്ര നല്ല കൂട്ടുകാരാണ്.