And what is [the matter] with you that you fight not in the cause of Allah and [for] the oppressed among men, women, and children who say, "Our Lord, take us out of this city of oppressive people and appoint for us from Yourself a protector and appoint for us from Yourself a helper"? (An-Nisa [4] : 75)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിങ്ങളെന്തുകൊണ്ട് ദൈവമാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നില്ല? മര്‍ദ്ദിതരായ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയും? അവരോ ഇങ്ങനെ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരാണ്: ''ഞങ്ങളുടെ നാഥാ; മര്‍ദ്ദകരായ ജനം വിലസുന്ന ഈ നാട്ടില്‍ നിന്ന് ഞങ്ങളെ നീ മോചിപ്പിക്കേണമേ. നിന്റെ പക്കല്‍ നിന്ന് ഞങ്ങള്‍ക്ക് നീ ഒരു രക്ഷകനെ നിശ്ചയിച്ചുതരേണമേ. നിന്റെ ഭാഗത്തു നിന്ന് ഞങ്ങള്‍ക്ക് ഒരു സഹായിയെ നല്കേണമേ.'' (അന്നിസാഅ് [4] : 75)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ക്കെന്തുകൊണ്ട് യുദ്ധം ചെയ്തു കൂടാ? 'ഞങ്ങളുടെ രക്ഷിതാവേ, അക്രമികളായ ആളുകള്‍ അധിവസിക്കുന്ന ഈ നാട്ടില്‍ നിന്ന് ഞങ്ങളെ നീ മോചിപ്പിക്കുകയും, നിന്റെ വകയായി ഒരു രക്ഷാധികാരിയെയും, നിന്റെ വകയായി ഒരു സഹായിയെയും ഞങ്ങള്‍ക്ക് നീ നിശ്ചയിച്ച് തരികയും ചെയ്യേണമേ' എന്ന് പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്ന മര്‍ദ്ദിച്ചൊതുക്കപ്പെട്ട പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയും (നിങ്ങള്‍ക്കെന്തുകൊണ്ട് യുദ്ധം ചെയ്തു കൂടാ?)
2 Mokhtasar Malayalam
അല്ലാഹുവിൽ വിശ്വസിച്ചവരേ! അല്ലാഹുവിൻ്റെ വചനം ഉന്നതമാക്കുന്നതിനും, അടിച്ചമർത്തപ്പെട്ട പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും രക്ഷിക്കുന്നതിനും വേണ്ടി അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നതിൽ നിന്ന് നിങ്ങളെ തടുത്തു നിർത്തുന്ന കാര്യമെന്താണ്?! അവർ (അടിച്ചമർത്തപ്പെട്ട ആ ജനങ്ങൾ) അല്ലാഹുവിനോട് പ്രാർത്ഥിച്ചു കൊണ്ടേയിരിക്കുന്നു: ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങളെ നീ മക്കയിൽ നിന്ന് രക്ഷപ്പെടുത്തേണമേ! കാരണം അല്ലാഹുവിൽ പങ്കുചേർക്കുകയും, അല്ലാഹുവിൻ്റെ ദാസന്മാരെ ഉപദ്രവിക്കുകയും ചെയ്തു കൊണ്ട് ആ നാട്ടുകാർ അതിക്രമം പ്രവർത്തിച്ചിരിക്കുന്നു. അതിനാൽ ഞങ്ങളെ സംരക്ഷിക്കുകയും പരിചരിക്കുകയും ചെയ്യുന്ന ഒരു രക്ഷാധികാരിയെയും, ഉപദ്രവങ്ങളിൽ നിന്ന് ഞങ്ങൾക്ക് പ്രതിരോധമേകുന്ന ഒരു സഹായിയെയും നിൻ്റെ പക്കൽ നിന്ന് ഞങ്ങൾക്ക് നിശ്ചയിച്ചു നൽകേണമേ!