നിന്റെ സ്വന്തത്തില്‍നിന്നാണ്, നിന്നില്‍ നിന്നു തന്നെ
wa-arsalnāka
وَأَرْسَلْنَٰكَ
And We have sent you
നിന്നെ നാം അയക്കുകയും ചെയ്തിരിക്കുന്നു
lilnnāsi
لِلنَّاسِ
for the people
മനുഷ്യര്‍ക്ക്
rasūlan
رَسُولًاۚ
(as) a Messenger
റസൂലായി, ദൂതനായി
wakafā
وَكَفَىٰ
and is sufficient
മതി താനും
bil-lahi
بِٱللَّهِ
Allah
അല്ലാഹു തന്നെ
shahīdan
شَهِيدًا
(as) a Witness
സാക്ഷിയായി
Maaa asaabaka min hasanatin faminal laahi wa maaa asaaabaka min saiyi'atin famin nafsik; wa arsalnaaka linnaasi Rasoolaa; wa kafaa billaahi Shaheedaa (an-Nisāʾ 4:79)
What comes to you of good is from Allah, but what comes to you of evil, [O man], is from yourself. And We have sent you, [O Muhammad], to the people as a messenger, and sufficient is Allah as Witness. (An-Nisa [4] : 79)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിനക്കു വന്നെത്തുന്ന നന്മയൊക്കെയും അല്ലാഹുവില്‍ നിന്നുള്ളതാണ്. നിന്നെ ബാധിക്കുന്ന വിപത്തുകളെല്ലാം നിന്നില്‍ നിന്നുള്ളതും. ജനങ്ങള്‍ക്കുള്ള ദൂതനായാണ് നിന്നെ നാം അയച്ചത്. അതിനു സാക്ഷിയായി അല്ലാഹു മതി. (അന്നിസാഅ് [4] : 79)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നന്മയായിട്ട് നിനക്ക് എന്തൊന്ന് വന്നുകിട്ടിയാലും അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്. നിന്നെ ബാധിക്കുന്ന ഏതൊരു ദോഷവും നിന്റെ പക്കല്‍ നിന്നുതന്നെ ഉണ്ടാകുന്നതാണ്. (നബിയേ,) നിന്നെ നാം മനുഷ്യരിലേക്കുള്ള ദൂതനായി നിയോഗിച്ചിരിക്കുന്നു. (അതിന്) സാക്ഷിയായി അല്ലാഹു മതി.
2 Mokhtasar Malayalam
അല്ലയോ മനുഷ്യാ! നിനക്ക് ലഭിക്കുന്ന സമ്പത്തും സന്താനങ്ങളും പോലുള്ള സന്തോഷകരമായ കാര്യങ്ങൾ അല്ലാഹുവിൽ നിന്നുള്ളതാണ്. അവൻ്റെ ഔദാര്യമായി നിനക്ക് അവൻ നൽകിയതാണ് അതെല്ലാം. എന്നാൽ നിൻ്റെ സമ്പത്തിലും സന്താനങ്ങളിലും നിനക്ക് സങ്കടമുണ്ടാക്കുന്ന കാര്യങ്ങളാകട്ടെ, നീ തന്നെ ചെയ്ത തിന്മകൾ കാരണത്താൽ സംഭവിക്കുന്നതാണ്. അല്ലാഹുവിൻ്റെ റസൂലേ! താങ്കളെ നാം നിയോഗിച്ചിരിക്കുന്നത് സർവ്വ മനുഷ്യരിലേക്കും താങ്കളുടെ രക്ഷിതാവിൻ്റെ സന്ദേശം എത്തിച്ചു നൽകുന്ന റസൂലായി കൊണ്ടാണ്. അല്ലാഹുവിൽ നിന്ന് താങ്കൾ എത്തിച്ചു നൽകുന്ന സന്ദേശം സത്യസന്ധമാണെന്നതിന് സാക്ഷിയായി അല്ലാഹു മതിയായവനാണ്. കാരണം, അതിനുള്ള തെളിവുകളും പ്രമാണങ്ങളും അല്ലാഹു തന്നെ താങ്കൾക്ക് നൽകിയിരിക്കുന്നു.