What is [the matter] with you [that you are] two groups concerning the hypocrites, while Allah has made them fall back [into error and disbelief] for what they earned. Do you wish to guide those whom Allah has sent astray? And he whom Allah sends astray – never will you find for him a way [of guidance]. (An-Nisa [4] : 88)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
കപടവിശ്വാസികളുടെ കാര്യത്തില്‍ നിങ്ങളെന്തുകൊണ്ട് രണ്ടു തട്ടുകളിലായി? അവര്‍ സമ്പാദിച്ച തിന്മ കാരണം അല്ലാഹു അവരെ കറക്കിയിട്ടിരിക്കുകയാണ്. അല്ലാഹു ദുര്‍മാര്‍ഗത്തിലാക്കിയവനെ നേര്‍വഴിയിലാക്കാനാണോ നിങ്ങള്‍ ശ്രമിക്കുന്നത്? എന്നാല്‍ അല്ലാഹു വഴികേടിലാക്കിയവനെ നേര്‍വഴിയിലാക്കാന്‍ ഒരു വഴിയും നിനക്ക് കണ്ടെത്താനാവില്ല. (അന്നിസാഅ് [4] : 88)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
എന്നാല്‍ കപടവിശ്വാസികളുടെ കാര്യത്തില്‍ നിങ്ങളെന്താണ് രണ്ട് കക്ഷികളാകുന്നത്? അവര്‍ സമ്പാദിച്ചുണ്ടാക്കിയത് (തിന്മ) കാരണം അല്ലാഹു അവരെ തലതിരിച്ചു വിട്ടിരിക്കുകയാണ്. അല്ലാഹു പിഴപ്പിച്ചവരെ നിങ്ങള്‍ നേര്‍വഴിയിലാക്കാന്‍ ഉദ്ദേശിച്ചിരിക്കുകയാണോ? അല്ലാഹു ഒരുവനെ പിഴപ്പിച്ചാല്‍ പിന്നെ അവന്ന് ഒരു വഴിയും നീ കണ്ടെത്തുന്നതല്ല.
2 Mokhtasar Malayalam
അല്ലാഹുവിൽ വിശ്വസിച്ചവരേ! എന്താണ് നിങ്ങളുടെ അവസ്ഥ?! കപടവിശ്വാസികളോട് സ്വീകരിക്കേണ്ട നിലപാടിൽ നിങ്ങൾ രണ്ടു കക്ഷികളായി തീർന്നിരിക്കുന്നു. അവർ (മനസ്സിനുള്ളിൽ) വിശ്വാസമില്ലാത്തവരാണ് എന്നതിനാൽ അവരോട് യുദ്ധം ചെയ്യണമെന്ന് ഒരു വിഭാഗം പറയുന്നു. അവർ (പുറമേക്ക്) വിശ്വാസം പ്രകടിപ്പിക്കുന്നവരാണ് എന്നതിനാൽ അവരോട് യുദ്ധം ചെയ്യരുതെന്ന് മറ്റൊരു വിഭാഗവും പറയുന്നു. അവരുടെ കാര്യത്തിൽ ഇപ്രകാരം നിങ്ങൾ ഭിന്നിച്ചുകൂടാ. അല്ലാഹു അവരെ (ഇസ്ലാമിൽ) അവിശ്വസിക്കുന്നതിലേക്കും വഴികേടിലേക്കും തിരിച്ചുവിട്ടിരിക്കുന്നു. അവരുടെ പ്രവർത്തനങ്ങൾ കാരണത്താലാണത്. അല്ലാഹു സത്യത്തിലേക്ക് വഴികാണിക്കാത്തവരെ സന്മാർഗത്തിലാക്കാനാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്?! ആരെയെങ്കിലും അല്ലാഹു വഴികേടിലാക്കിയാൽ അവരെ സന്മാർഗത്തിലേക്ക് എത്തിക്കാൻ ഒരു വഴിയും നീ കണ്ടെത്തുകയില്ല.