Skip to main content

اِنَّهُمْ لَنْ يُّغْنُوْا عَنْكَ مِنَ اللّٰهِ شَيْـًٔا ۗوَاِنَّ الظّٰلِمِيْنَ بَعْضُهُمْ اَوْلِيَاۤءُ بَعْضٍۚ وَاللّٰهُ وَلِيُّ الْمُتَّقِيْنَ   ( الجاثية: ١٩ )

innahum
إِنَّهُمْ
Indeed they
നിശ്ചയമായും അവര്‍
lan yugh'nū
لَن يُغْنُوا۟
never will avail
ഉപകരിക്കുകയില്ല, പര്യാപ്തമാക്കുകയില്ല
ʿanka
عَنكَ
you
നിനക്കു, നിന്നെ സംബന്ധിച്ചു
mina l-lahi
مِنَ ٱللَّهِ
against Allah
അല്ലാഹുവിങ്കല്‍നിന്നു
shayan
شَيْـًٔاۚ
(in) anything
യാതൊന്നും
wa-inna l-ẓālimīna
وَإِنَّ ٱلظَّٰلِمِينَ
And indeed the wrongdoers
നിശ്ചയമായും അക്രമകാരികള്‍
baʿḍuhum
بَعْضُهُمْ
some of them
അവരില്‍ ചിലര്‍
awliyāu baʿḍin
أَوْلِيَآءُ بَعْضٍۖ
(are) allies (of) others
ചിലരുടെ ബന്ധുക്കളാണ്, മിത്രങ്ങളാണ് (സഹായികളാണ്)
wal-lahu
وَٱللَّهُ
and Allah
അല്ലാഹുവാകട്ടെ
waliyyu l-mutaqīna
وَلِىُّ ٱلْمُتَّقِينَ
(is the) Protector (of) the righteous
സൂക്ഷ്മതയുള്ളവരുടെ (ഭയഭക്തന്മാരുടെ) ബന്ധുവാണ് (സഹായിയാണ്)

Innahum lany yughnoo 'anka minal laahi shai'aa; wa innaz zaalimeena ba'duhum awliyaaa'u ba'dinw wallaahu waliyyul muttaqeen (al-Jāthiyah 45:19)

English Sahih:

Indeed, they will never avail you against Allah at all. And indeed, the wrongdoers are allies of one another; but Allah is the protector of the righteous. (Al-Jathiyah [45] : 19)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അല്ലാഹുവില്‍ നിന്നുള്ള ഒരു കാര്യത്തിലും നിനക്കൊരുപകാരവും ചെയ്യാന്‍ അവര്‍ക്കാവില്ല. തീര്‍ച്ചയായും അക്രമികള്‍ പരസ്പരം സഹായികളാണ്. എന്നാല്‍ സൂക്ഷ്മത പാലിക്കുന്നവരുടെ രക്ഷാധികാരി അല്ലാഹുവാണ്. (അല്‍ജാസിയ [45] : 19)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അല്ലാഹുവിങ്കല്‍ നിന്നുള്ള യാതൊരു കാര്യത്തിനും അവര്‍ നിനക്ക് ഒട്ടും പ്രയോജനപ്പെടുകയേയില്ല. തീര്‍ച്ചയായും അക്രമകാരികളില്‍ ചിലര്‍ ചിലര്‍ക്ക് രക്ഷാകര്‍ത്താക്കളാകുന്നു. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരുടെ രക്ഷാകര്‍ത്താവാകുന്നു.