Who hears the verses of Allah recited to him, then persists arrogantly as if he had not heard them. So give him tidings of a painful punishment. (Al-Jathiyah [45] : 8)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവന്റെ മുമ്പില്‍ അല്ലാഹുവിന്റെ വചനങ്ങള്‍ വായിക്കപ്പെടുന്നു. അവനത് കേള്‍ക്കുന്നു. എന്നിട്ടുമത് കേട്ടിട്ടില്ലെന്ന മട്ടില്‍ അഹന്ത നടിച്ച് പഴയപോലെത്തന്നെ സത്യനിഷേധത്തിലുറച്ചു നില്ക്കുന്നു. അതിനാല്‍ അവനെ നോവേറുന്ന ശിക്ഷയെ സംബന്ധിച്ച 'സുവാര്‍ത്ത' അറിയിക്കുക. (അല്‍ജാസിയ [45] : 8)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ തനിക്ക് ഓതികേള്‍പിക്കപ്പെടുന്നത് അവന് കേള്‍ക്കുകയും എന്നിട്ട് അത് കേട്ടിട്ടില്ലാത്ത പോലെ അഹങ്കാരിയായിക്കൊണ്ട് ശഠിച്ചു നില്‍ക്കുകയും ചെയ്യുന്നു. ആകയാല്‍ അവന്ന് വേദനയേറിയ ശിക്ഷയെ പറ്റി സന്തോഷവാര്‍ത്ത അറിയിച്ചു കൊള്ളുക.
2 Mokhtasar Malayalam
(ഇസ്ലാമിനെ) നിഷേധിക്കുന്ന ഇവൻ അല്ലാഹുവിൻറെ ഖുർആനിലെ ആയത്തുകൾ അവൻറെ മേൽ പാരായണം ചെയ്യപ്പെടുന്നത് കേൾക്കുന്നു. എന്നിട്ടും -സത്യം സ്വീകരിക്കുന്നതിൽ നിന്ന് അഹംഭാവത്തോടെ പിന്തിരിഞ്ഞു നിന്നു കൊണ്ട്- അവൻ മുൻപ് നിലകൊണ്ടിരുന്ന നിഷേധത്തിലും തിന്മകളിലും തന്നെ തുടർന്നു പോവുന്നു. അവൻറെ മേൽ പാരായണം ചെയ്യപ്പെട്ട ഈ ആയത്തുകളൊന്നും കേൾക്കാത്തതു പോലെ! അല്ലാഹുവിൻറെ റസൂലേ! അവന് പ്രയാസകരമായി തീരുന്ന, പരലോകത്ത് അവനെ കാത്തിരിക്കുന്ന വേദനയേറിയ ഒരു ശിക്ഷയെ കുറിച്ച് താങ്കൾ അവനെ അറിയിക്കുക.