We did not create the heavens and earth and what is between them except in truth and [for] a specified term. But those who disbelieve, from that of which they are warned, are turning away. (Al-Ahqaf [46] : 3)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ആകാശ ഭൂമികളെയും അവയ്ക്കിടയിലുള്ളവയെയും യാഥാര്‍ഥ്യ നിഷ്ഠമായും കാലാവധി നിര്‍ണയിച്ചുമല്ലാതെ നാം സൃഷ്ടിച്ചിട്ടില്ല. എന്നാല്‍ സത്യനിഷേധികള്‍ തങ്ങള്‍ക്കു നല്കപ്പെട്ട താക്കീതുകളെ അപ്പാടെ അവഗണിക്കുന്നവരാണ്. (അല്‍അഹ്ഖാഫ് [46] : 3)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം സൃഷ്ടിച്ചത് ശരിയായ ഉദ്ദേശത്തോടു കൂടിയും നിര്‍ണിതമായ ഒരു അവധിവെച്ചുകൊണ്ടും മാത്രമാകുന്നു. സത്യനിഷേധികളാകട്ടെ തങ്ങള്‍ക്ക് താക്കീത് നല്കപ്പെട്ടതു ശ്രദ്ധിക്കാതെ തിരിഞ്ഞുകളയുന്നവരാകുന്നു
2 Mokhtasar Malayalam
ആകാശഭൂമികളെ നാം വ്യർഥമായി സൃഷ്ടിച്ചിട്ടില്ല. മറിച്ച് അവയെല്ലാം മഹത്തരമായ ഒരു ലക്ഷ്യത്തിനായി യാഥാർഥ്യത്തോടെ നാം സൃഷ്ടിച്ചവയാണ്. ഈ പ്രപഞ്ചത്തിൻ്റെ സൃഷ്ടാവായ അല്ലാഹുവിനെ മനുഷ്യർ അറിയുക എന്നതും, അങ്ങനെ അവന് മാത്രം ആരാധനകൾ സമർപ്പിക്കുന്നവരായി -അവനിൽ പങ്കുചേർക്കാത്തവരായി- അവർ മാറുക എന്നതും അതിന്റെ ലക്ഷ്യമാണ്. -അല്ലാഹുവിന് മാത്രം അറിയാവുന്ന ഒരു അവധി വരെ- മനുഷ്യർക്ക് ഭൂമിയിൽ മേധാവിത്വം നൽകിയതിന് പിന്നിലുള്ള ഉദ്ദേശങ്ങൾ അവർ പൂർത്തീകരിക്കുക എന്നതും ഒരു ലക്ഷ്യമാണ്. എന്നാൽ അല്ലാഹുവിനെ നിഷേധിച്ചവർ അവൻ്റെ ഗ്രന്ഥമായ ഖുർആനിൽ തങ്ങൾക്ക് താക്കീത് നൽകപ്പെട്ട കാര്യങ്ങളിൽ നിന്ന് തിരിഞ്ഞു കളഞ്ഞിരിക്കുന്നു; അവർ അതിന് ഒരു പരിഗണനയും നൽകുന്നില്ല.