Those who remained behind of the bedouins will say to you, "Our properties and our families occupied us, so ask forgiveness for us." They say with their tongues what is not within their hearts. Say, "Then who could prevent Allah at all if He intended for you harm or intended for you benefit? Rather, ever is Allah, of what you do, Aware. (Al-Fath [48] : 11)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
മാറിനിന്ന ഗ്രാമീണ അറബികള്‍ നിന്നോട് പറയും: ''ഞങ്ങളുടെ സ്വത്തും സ്വന്തക്കാരും ഞങ്ങളെ ജോലിത്തിരക്കുകളിലകപ്പെടുത്തി. അതിനാല്‍ താങ്കള്‍ ഞങ്ങളുടെ പാപം പൊറുക്കാന്‍ പ്രാര്‍ഥിക്കുക.'' അവരുടെ മനസ്സുകളിലില്ലാത്തതാണ് നാവുകൊണ്ട് അവര്‍ പറയുന്നത്. ചോദിക്കുക: ''അല്ലാഹു നിങ്ങള്‍ക്ക് എന്തെങ്കിലും ഉപദ്രവമോ ഉപകാരമോ വരുത്താനുദ്ദേശിച്ചാല്‍ നിങ്ങള്‍ക്കുവേണ്ടി അവയെ തടയാന്‍ കഴിവുറ്റ ആരുണ്ട്? നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവയെപ്പറ്റി നന്നായറിയുന്നവനാണ് അല്ലാഹു.'' (അല്‍ഫത്ഹ് [48] : 11)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഗ്രാമീണ അറബികളില്‍ നിന്ന് പിന്നോക്കം മാറി നിന്നവര്‍ നിന്നോട് പറഞ്ഞേക്കും: ഞങ്ങളുടെ സ്വത്തുക്കളുടെയും കുടുംബങ്ങളുടെയും കാര്യം ഞങ്ങളെ (നിങ്ങളോടൊപ്പം വരാന്‍ പറ്റാത്ത വിധം) വ്യാപൃതരാക്കികളഞ്ഞു. അത് കൊണ്ട് താങ്കള്‍ ഞങ്ങള്‍ക്കു പാപമോചനത്തിനായി പ്രാര്‍ത്ഥിക്കണം. അവരുടെ നാവുകള്‍ കൊണ്ട് അവര്‍ പറയുന്നത് അവരുടെ ഹൃദയങ്ങളിലുള്ളതല്ലാത്ത കാര്യമാണ്. നീ പറയുക: അപ്പോള്‍ അല്ലാഹു നിങ്ങള്‍ക്കു വല്ല ഉപദ്രവവും ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ അല്ലെങ്കില്‍ അവന് നിങ്ങള്‍ക്ക് വല്ല ഉപകാരവും ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ അവന്റെ പക്കല്‍ നിന്ന് നിങ്ങള്‍ക്കു വല്ലതും അധീനപ്പെടുത്തിത്തരാന്‍ ആരുണ്ട്? അല്ല, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! മക്കയിലേക്കുള്ള നിൻ്റെ (യുദ്ധ) സന്നാഹത്തിൽ നിന്ന് അല്ലാഹു പിന്നോക്കം നിർത്തിയ ഗ്രാമീണ അറബികളിൽ പെട്ട ചിലർ - അവരെ നീ ആക്ഷേപിച്ചാൽ - നിന്നോട് പറയും: ഞങ്ങളുടെ സമ്പാദ്യം ശ്രദ്ധിക്കേണ്ടി വന്നതും, കുട്ടികളെ പരിചരിക്കേണ്ടി വന്നതും ഞങ്ങളെ തിരക്കിലാക്കിയത് കൊണ്ടാണ് താങ്കളോടൊപ്പം ഞങ്ങൾക്ക് വരാൻ കഴിയാതിരുന്നത്. അതിനാൽ ഞങ്ങളുടെ തെറ്റുകൾ അല്ലാഹു പൊറുത്തു നൽകാൻ താങ്കൾ പ്രാർത്ഥിക്കുക. അവരുടെ ഹൃദയത്തിൽ ഇല്ലാത്ത കാര്യമാണ് നാവ് കൊണ്ടവർ പറയുന്നത്. നബി -ﷺ- അവർക്ക് വേണ്ടി പാപമോചനം തേടണമെന്ന ആഗ്രഹമേ അവർക്കില്ല. കാരണം അവർ സ്വയം തന്നെ തങ്ങളുടെ തെറ്റിൽ നിന്ന് ഖേദിച്ച് മടങ്ങിയവരല്ല. അതിനാൽ അവരോട് പറയുക: അല്ലാഹു നിങ്ങൾക്കൊരു നന്മ ഉദ്ദേശിക്കുകയോ, തിന്മ വിധിക്കുകയോ ചെയ്താൽ ആർക്കും അല്ലാഹുവിൽ നിന്ന് നിങ്ങൾക്ക് വേണ്ടി എന്തെങ്കിലും ഉടമപ്പെടുത്താൻ കഴിയില്ല. എന്നാൽ അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു. അവന് നിങ്ങളുടെ ഒരു പ്രവർത്തനവും - എത്ര മാത്രം നിങ്ങളത് രഹസ്യമാക്കി വെച്ചാലും - അവ്യക്തമാവുകയില്ല.