Allah said, "Indeed, I will send it down to you, but whoever disbelieves afterwards from among you – then indeed will I punish him with a punishment by which I have not punished anyone among the worlds." (Al-Ma'idah [5] : 115)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹു അറിയിച്ചു: ''ഞാന്‍ നിങ്ങള്‍ക്ക് അതിറക്കിത്തരാം. എന്നാല്‍ അതിനുശേഷം നിങ്ങളിലാരെങ്കിലും സത്യനിഷേധികളായാല്‍ ലോകരിലൊരാള്‍ക്കും നല്‍കാത്ത വിധമുള്ള ശിക്ഷ നാമവന് ബാധകമാക്കും.'' (അല്‍മാഇദ [5] : 115)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹു പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്കത് ഇറക്കിത്തരാം. എന്നാല്‍ അതിനുശേഷവും നിങ്ങളില്‍ ആരെങ്കിലും അവിശ്വസിക്കുന്ന പക്ഷം ലോകരില്‍ ഒരാള്‍ക്കും ഞാന്‍ നല്‍കാത്ത വിധമുള്ള (കടുത്ത) ശിക്ഷ അവന്ന് നല്‍കുന്നതാണ്.
2 Mokhtasar Malayalam
അല്ലാഹു ഈസയുടെ പ്രാർത്ഥനക്ക് ഉത്തരം നൽകി. അവൻ പറഞ്ഞു: നിങ്ങൾ ഇറക്കി നൽകാൻ ആവശ്യപ്പെട്ട ഭക്ഷണത്തളിക ഞാൻ ഇറക്കി നൽകാം. എന്നാൽ ആരെങ്കിലും അത് ഇറങ്ങിയതിന് ശേഷം (അല്ലാഹുവിനെ) നിഷേധിച്ചാൽ അവൻ സ്വന്തത്തെയല്ലാതെ മറ്റാരെയും ആക്ഷേപിക്കേണ്ടതില്ല. മറ്റാർക്കും നൽകാത്ത കഠിനമായ ശിക്ഷ അവന് നാം നൽകുന്നതാണ്. കാരണം സുവ്യക്തമായ ദൃഷ്ടാന്തത്തിന് അവൻ സാക്ഷിയായിരിക്കുന്നു. അതിനാൽ അവൻ്റെ നിഷേധം ധിക്കാരപൂർവമുള്ള നിഷേധമാകുന്നു. അങ്ങനെ അല്ലാഹു അവൻ്റെ വാഗ്ദാനം പൂർത്തീകരിച്ചു നൽകുകയും, അവർക്ക് മേൽ ആ ഭക്ഷണത്തളിക ഇറക്കിനൽകുകയും ചെയ്തു.