Said two men from those who feared [to disobey] upon whom Allah had bestowed favor, "Enter upon them through the gate, for when you have entered it, you will be predominant. And upon Allah rely, if you should be believers." (Al-Ma'idah [5] : 23)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
(അല്ലാഹുവിനെ) ഭയമുള്ളവരില്‍ പെട്ട, അല്ലാഹു അനുഗ്രഹിച്ച രണ്ടുപേര്‍ പറഞ്ഞു: നിങ്ങള്‍ അവരുടെ നേര്‍ക്ക് കവാടം കടന്നങ്ങ് ചെല്ലുക. അങ്ങനെ നിങ്ങള്‍ കടന്ന് ചെന്നാല്‍ തീര്‍ച്ചയായും നിങ്ങള്‍ തന്നെയായിരിക്കും ജയിക്കുന്നത്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവില്‍ നിങ്ങള്‍ ഭരമേല്പിക്കുക
2 Mokhtasar Malayalam
മൂസായുടെ ജനതയിൽ പെട്ട, അല്ലാഹുവിനെ ഭയക്കുകയും, അവൻ്റെ ശിക്ഷയെ പേടിക്കുകയും ചെയ്യുന്ന രണ്ട് പേർ; -അല്ലാഹു അവനെ അനുസരിക്കാനുള്ള സൗഭാഗ്യം പ്രദാനം ചെയ്തു കൊണ്ട് അവരെ അനുഗ്രഹിച്ചിരിക്കുന്നു- അവർ തങ്ങളുടെ സമൂഹത്തെ മൂസായുടെ കൽപ്പന നിറവേറ്റാൻ പ്രേരിപ്പിച്ചു കൊണ്ട് പറഞ്ഞു: പട്ടണത്തിൻ്റെ കവാടത്തിലൂടെ ഈ അതിക്രമികൾക്ക് മേൽ നിങ്ങൾ പ്രവേശിക്കുക. അങ്ങനെ നിങ്ങൾ ആ വാതിൽ തകർക്കുകയും, അവിടെ പ്രവേശിക്കുകയും ചെയ്താൽ തീർച്ചയായും നിങ്ങൾ -അല്ലാഹുവിൻ്റെ അനുമതിയോടെ- അവരെ പരാജയപ്പെടുത്തുന്നതാണ്. അല്ലാഹുവിൽ വിശ്വസിക്കുകയും, വേണ്ടതായ ഭൗതിക മാർഗങ്ങൾ ഒരുക്കുകയും ചെയ്ത ശേഷം ലക്ഷ്യത്തിനായി പ്രവർത്തിച്ചാൽ അല്ലാഹു വിജയിപ്പിക്കുന്നതാണ് എന്ന അവൻ്റെ നടപടിക്രമത്തിലുള്ള ഉറച്ച വിശ്വാസത്തിൻ്റെ അടിസ്ഥാനത്തിൽ (അവർ അപ്രകാരം പറഞ്ഞു). അല്ലാഹുവിൻ്റെ മേൽ മാത്രം നിങ്ങൾ ഭരമേൽപ്പിക്കുകയും അവനെ മാത്രം അവലംബമാക്കുകയും ചെയ്യുക; നിങ്ങൾ യഥാർഥ വിശ്വാസികളാണെങ്കിൽ. കാരണം, അല്ലാഹുവിലുള്ള വിശ്വാസം അവനിൽ ഭരമേൽപ്പിക്കുക എന്നത് അനിവാര്യമാക്കുന്നു.