Skip to main content

لَقَدْ كُنْتَ فِيْ غَفْلَةٍ مِّنْ هٰذَا فَكَشَفْنَا عَنْكَ غِطَاۤءَكَ فَبَصَرُكَ الْيَوْمَ حَدِيْدٌ   ( ق: ٢٢ )

laqad kunta
لَّقَدْ كُنتَ
"Certainly you were
തീര്‍ച്ചയായും നീയായിരുന്നു
fī ghaflatin
فِى غَفْلَةٍ
in heedlessness
അശ്രദ്ധയില്‍
min hādhā
مِّنْ هَٰذَا
of this
ഇതിനെപ്പറ്റി
fakashafnā
فَكَشَفْنَا
So We have removed
ഇപ്പോള്‍ നാം തുറന്നു (നീക്കി)
ʿanka
عَنكَ
from you
നിന്നില്‍നിന്നു
ghiṭāaka
غِطَآءَكَ
your cover
നിന്റെ മൂടി
fabaṣaruka
فَبَصَرُكَ
so your sight
ആകയാല്‍ നിന്റെ കാഴ്ച, കണ്ണു
l-yawma
ٱلْيَوْمَ
today
ഇന്നു
ḥadīdun
حَدِيدٌ
(is) sharp"
മൂര്‍ച്ചയുള്ളതാണ്

Laqad kunta fee ghaf latim min haazaa fakashafnaa 'anka ghitaaa'aka fabasarukal yawma hadeed (Q̈āf 50:22)

English Sahih:

[It will be said], "You were certainly in unmindfulness of this, and We have removed from you your cover, so your sight, this Day, is sharp." (Qaf [50] : 22)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അന്ന് അവരോട് പറയും: തീര്‍ച്ചയായും നീ ഇതേക്കുറിച്ച് അശ്രദ്ധനായിരുന്നു; എന്നാല്‍ നാമിപ്പോള്‍ നിന്നില്‍നിന്ന് ആ മറ എടുത്തുമാറ്റിയിരിക്കുന്നു. അതിനാല്‍ നിന്റെ കാഴ്ച ഇന്ന് മൂര്‍ച്ചയേറിയതത്രെ. (ഖാഫ് [50] : 22)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

(അന്ന് സത്യനിഷേധിയോടു പറയപ്പെടും:) തീര്‍ച്ചയായും നീ ഇതിനെപ്പറ്റി അശ്രദ്ധയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിന്നില്‍ നിന്ന് നിന്‍റെ ആ മൂടി നാം നീക്കം ചെയ്തിരിക്കുന്നു.[1] അങ്ങനെ നിന്‍റെ ദൃഷ്ടി ഇന്ന് മൂര്‍ച്ചയുള്ളതാകുന്നു.

[1] സൂക്ഷ്മ സത്യങ്ങള്‍ മനസ്സിലാക്കുന്നതിന് ഇഹലോകത്ത് പല തടസ്സങ്ങളും ഉണ്ടാകും. പരലോകത്ത് എല്ലാ മൂടികളും, മറകളും നീക്കപ്പെടുന്നതോടെ സകല സത്യങ്ങളും അനാവൃതമാകുന്നതാണ്.