Certainly has Allah heard the speech of the one who argues [i.e., pleads] with you, [O Muhammad], concerning her husband and directs her complaint to Allah. And Allah hears your dialogue; indeed, Allah is Hearing and Seeing. (Al-Mujadila [58] : 1)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
തന്റെ ഭര്‍ത്താവിനെക്കുറിച്ച് നിന്നോട് തര്‍ക്കിക്കുകയും അല്ലാഹുവോട് ആവലാതിപ്പെടുകയും ചെയ്യുന്നവളുടെ വാക്കുകള്‍ അല്ലാഹു കേട്ടിരിക്കുന്നു; തീര്‍ച്ച. അല്ലാഹു നിങ്ങളിരുവരുടെയും സംഭാഷണം ശ്രവിക്കുന്നുണ്ട്. നിശ്ചയമായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു. (അല്‍മുജാദല [58] : 1)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
(നബിയേ,) തന്റെ ഭര്‍ത്താവിന്റെ കാര്യത്തില്‍ നിന്നോട് തര്‍ക്കിക്കുകയും അല്ലാഹുവിങ്കലേക്ക് സങ്കടം ബോധിപ്പിക്കുകയും ചെയ്യുന്നവളുടെ വാക്ക് അല്ലാഹു കേട്ടിട്ടുണ്ട്. അല്ലാഹു നിങ്ങള്‍ രണ്ടു പേരുടെയും സംഭാഷണം കേട്ടുകൊണ്ടിരിക്കുകയാണ്. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്.
2 Mokhtasar Malayalam
ഖൗല ബിൻത് ഥഅ്ലബഃ എന്ന സ്ത്രീ തൻ്റെ ഭർത്താവായ ഔസു ബ്നു സ്വാമിത് തന്നെ 'ദ്വിഹാർ' ചെയ്ത വിഷയത്തിൽ താങ്കളുമായി ചർച്ച ചെയ്തത് അല്ലാഹു കേട്ടിരിക്കുന്നു. തൻ്റെ ഭർത്താവ് അവളോട് ചെയ്തതിനെ കുറിച്ച് അല്ലാഹുവോട് അവൾ ആവലാതി ബോധിപ്പിക്കുന്നുണ്ട്. നിങ്ങളുടെ രണ്ട് പേരുടെയും സംസാരവും ചർച്ചയും അവൻ കേൾക്കുന്നുണ്ടായിരുന്നു. അതിൽ ഒരു കാര്യവും അവന് അവ്യക്തമായിട്ടില്ല. അവൻ തൻ്റെ അടിമകളുടെ സംസാരം കേൾക്കുന്ന 'സമീഉം', അവരുടെ പ്രവർത്തനങ്ങൾ കാണുന്ന 'ബസ്വീറു'മാകുന്നു. അതിലൊന്നും തന്നെ അവന് അവ്യക്തമാവുകയില്ല.