And [mention, O Muhammad], the Day when He will gather them together [and say], "O company of jinn, you have [misled] many of mankind." And their allies among mankind will say, "Our Lord, some of us made use of others, and we have [now] reached our term which You appointed for us." He will say, "The Fire is your residence, wherein you will abide eternally, except for what Allah wills. Indeed, your Lord is Wise and Knowing." (Al-An'am [6] : 128)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹു അവരെയെല്ലാം ഒരുമിച്ചു ചേര്‍ക്കുംദിനം അവന് പറയും: ''ജിന്ന്സമൂഹമേ; മനുഷ്യരെ നിങ്ങള്‍ ധാരാളമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.'' അപ്പോള്‍ അവരുടെ ആത്മമിത്രങ്ങളായിരുന്ന മനുഷ്യര്‍ പറയും: ''ഞങ്ങളുടെ നാഥാ! ഞങ്ങള്‍ പരസ്പരം സുഖാസ്വാദനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ നീ ഞങ്ങള്‍ക്ക് അനുവദിച്ച അവധിയില്‍ ഞങ്ങളെത്തിയിരിക്കുന്നു''. അല്ലാഹു അറിയിക്കും: ശരി, ഇനി നരകത്തീയാണ് നിങ്ങളുടെ താമസസ്ഥലം. നിങ്ങളവിടെ സ്ഥിരവാസികളായിരിക്കും. അല്ലാഹു ഇച്ഛിച്ച സമയമൊഴികെ. നിന്റെ നാഥന് യുക്തിമാനും എല്ലാം അറിയുന്നവനും തന്നെ; തീര്‍ച്ച. (അല്‍അന്‍ആം [6] : 128)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവരെയെല്ലാം അവന് (അല്ലാഹു) ഒരുമിച്ചുകൂട്ടുന്ന ദിവസം. (ജിന്നുകളോട് അവന് പറയും:) ജിന്നുകളുടെ സമൂഹമേ, മനുഷ്യരില്‍ നിന്ന് ധാരാളം പേരെ നിങ്ങള്‍ പിഴപ്പിച്ചിട്ടുണ്ട്.[1] മനുഷ്യരില്‍ നിന്നുള്ള അവരുടെ ഉറ്റമിത്രങ്ങള്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ ചിലര്‍ മറ്റുചിലരെക്കൊണ്ട് സുഖമനുഭവിക്കുകയുണ്ടായി.[2] നീ ഞങ്ങള്‍ക്ക് നിശ്ചയിച്ച അവധിയില്‍ ഞങ്ങളിതാ എത്തിയിരിക്കുന്നു. അവന് പറയും: നരകമാണ് നിങ്ങളുടെ പാര്‍പ്പിടം. അല്ലാഹു ഉദ്ദേശിച്ച സമയം ഒഴികെ നിങ്ങളതില്‍ നിത്യവാസികളായിരിക്കും. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് യുക്തിമാനും സര്‍വ്വജ്ഞനുമാകുന്നു.
[1] ജിന്നുകളുടെ ലോകത്തെപ്പറ്റി വിശുദ്ധഖുര്‍ആനും സുന്നത്തും നമുക്ക് മനസ്സിലാക്കിത്തന്നതില്‍ കൂടുതല്‍ അറിയുക അസാധ്യമാണ്. ജിന്നുകളില്‍പെട്ട പിശാചുക്കള്‍ നാം അറിയാത്ത വിധത്തില്‍ നമ്മെ വഴിതെറ്റിക്കാന്‍ നിരന്തരം ശ്രമിക്കുമെന്ന് ഖുര്‍ആന്‍ നമുക്ക് താക്കീത് നല്‍കിയിട്ടുണ്ട്. [2] മനുഷ്യര്‍ക്ക് ക്ഷണികമായ സുഖാനുഭവവും, പിന്നീട് ഗുരുതരമായ ഭവിഷ്യത്തുകളും ഉണ്ടാക്കുന്ന കാര്യങ്ങളാണ് പിശാചുക്കള്‍ ദുര്‍ബോധനം ചെയ്യുന്നത്.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! മനുഷ്യരും ജിന്നുകളുമാകുന്ന രണ്ട് വിഭാഗങ്ങളെ അല്ലാഹു ഒരുമിച്ചു കൂട്ടുന്ന ദിവസം സ്മരിക്കുക. (അവരെ ഒരുമിച്ചു കൂട്ടിയ) ശേഷം അല്ലാഹു പറയും: ഹേ ജിന്നുകളുടെ സമൂഹമേ! മനുഷ്യരെ നിങ്ങൾ ധാരാളമായി വഴിപിഴപ്പിക്കുകയും, അല്ലാഹുവിൻ്റെ മാർഗത്തിൽ നിന്ന് തടഞ്ഞു നിർത്തുകയും ചെയ്തിരിക്കുന്നു. മറുപടിയായി പിശാചുക്കളുടെ അനുയായികളായ മനുഷ്യർ തങ്ങളുടെ രക്ഷിതാവിനോട് പറയും: ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങളിൽ രണ്ട് വിഭാഗവും പരസ്പരം സുഖമനുഭവിക്കുകയുണ്ടായി. ജിന്നുകൾ മനുഷ്യർ അവരെ അനുസരിക്കുന്നതിലുള്ള സുഖവും, മനുഷ്യൻ തൻ്റെ ദേഹേഛകൾ നേടിക്കൊണ്ടുള്ള സുഖവും അനുഭവിച്ചു. അങ്ങനെ നീ നിശ്ചയിച്ച അവധിയിൽ ഞങ്ങളിതാ എത്തിച്ചേർന്നിരിക്കുന്നു. ഇന്നിതാ ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളായിരിക്കുന്നു. അല്ലാഹു പറയും: നരകമാകുന്നു നിങ്ങളുടെ സങ്കേതം. അവരുടെ ഖബറുകളിൽ നിന്ന് അവർ പുനരുജ്ജീവിപ്പിക്കപ്പെട്ടത് മുതൽ നരകത്തിലേക്ക് അവർ എത്തിച്ചേരുന്നത് വരെയുള്ള സമയം ഒഴിച്ചു നിർത്തിയാൽ അതിൽ അവർ ശാശ്വതവാസികളായിരിക്കും. നരകത്തിലെ ശാശ്വതവാസത്തിൽ നിന്ന് അല്ലാഹു മാറ്റിനിർത്തിയ സമയപരിധി അതു മാത്രമാകുന്നു. അല്ലാഹുവിൻ്റെ റസൂലേ! തീർച്ചയായും നിൻ്റെ രക്ഷിതാവ് തൻ്റെ വിധിനിർണ്ണയത്തിലും സൃഷ്ടിപരിപാലനത്തിലും അങ്ങേയറ്റം യുക്തിയുള്ളവനും (ഹകീം), തൻ്റെ അടിമകളെ കുറിച്ചും അവരിൽ ആർക്കാണ് ശിക്ഷ അർഹമായിട്ടുള്ളതെന്നും നന്നായി അറിയുന്നവനും (ഹകീം) ആകുന്നു.