And they say, "What is in the bellies of these animals is exclusively for our males and forbidden to our females. But if it is [born] dead, then all of them have shares therein." He will punish them for their description. Indeed, He is Wise and Knowing. (Al-An'am [6] : 139)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവര്‍ പറയുന്നു: ''ഈ കാലികളുടെ വയറുകളിലുള്ളത് ഞങ്ങളിലെ ആണുങ്ങള്‍ക്ക് മാത്രമുള്ളതാണ്. ഞങ്ങളുടെ ഭാര്യമാര്‍ക്ക് അത് നിഷിദ്ധമാണ്.'' എന്നാല്‍ അത് ശവമാണെങ്കില്‍ അവരെല്ലാം അതില്‍ പങ്കാളികളാകും. തീര്‍ച്ചയായും അവരുടെ ഈ കെട്ടിച്ചമക്കലുകള്‍ക്ക് അല്ലാഹു അനുയോജ്യമായ പ്രതിഫലം വൈകാതെ നല്‍കും. സംശയമില്ല; അവന് യുക്തിമാനും എല്ലാം അറിയുന്നവനുമാണ്. (അല്‍അന്‍ആം [6] : 139)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവര്‍ പറഞ്ഞു: ഈ കാലികളുടെ ഗര്‍ഭാശയങ്ങളിലുള്ളത് ഞങ്ങളിലെ ആണുങ്ങള്‍ക്ക് മാത്രമുള്ളതും, ഞങ്ങളുടെ ഭാര്യമാര്‍ക്ക് നിഷിദ്ധമാക്കപ്പെട്ടതുമാണ്. അത് ചത്തതാണെങ്കിലോ അവരെല്ലാം അതില്‍ പങ്ക് പറ്റുന്നവരായിരിക്കും. അവരുടെ ഈ ജല്‍പനത്തിന് തക്ക പ്രതിഫലം അവന് (അല്ലാഹു) വഴിയെ അവര്‍ക്ക് നല്‍കുന്നതാണ്. തീര്‍ച്ചയായും അവന് യുക്തിമാനും സര്‍വ്വജ്ഞനുമാകുന്നു.
2 Mokhtasar Malayalam
സാഇബയും ബഹീറയും (പ്രത്യേക വിഭാഗം ഒട്ടകങ്ങൾ) കുഞ്ഞുങ്ങളെ പ്രസവിക്കുകയും, ജീവനോടെ ജനിച്ചു വീഴുകയും ചെയ്താൽ അവ നമ്മളിലെ പുരുഷന്മാർക്ക് അനുവദനീയവും സ്ത്രീകൾക്ക് നിഷിദ്ധവുമാണ്. ഇനി അവയുടെ കുട്ടികൾ ജീവനില്ലാതെ ണ് ജനിച്ചു വീഴുന്നതെങ്കിൽ നമ്മളിലെ പുരുഷന്മാർക്കും സ്ത്രീകൾക്കും അവയിൽ ഒരു പോലെ പങ്കുണ്ട്. അവർ ഈ പറഞ്ഞുണ്ടാക്കുന്നതിനുള്ള അർഹമായ പ്രതിഫലം അല്ലാഹു അവർക്ക് നൽകുന്നതാണ്. തീർച്ചയായും അവൻ തൻ്റെ മതനിയമങ്ങൾ നിശ്ചയിക്കുന്നതിലും തൻ്റെ സൃഷ്ടികളുടെ കാര്യങ്ങൾ നിയന്ത്രിക്കുന്നതിലും ഏറ്റവും യുക്തിയുള്ളവനും (ഹകീം) അവരെ കുറിച്ച് നന്നായി അറിയുന്നവനും (അലീം) ആകുന്നു.