And of the camels, two and of the cattle, two. Say, "Is it the two males He has forbidden or the two females or that which the wombs of the two females contain? Or were you witnesses when Allah charged you with this? Then who is more unjust than one who invents a lie about Allah to mislead the people by [something] other than knowledge? Indeed, Allah does not guide the wrongdoing people." (Al-An'am [6] : 144)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഇവ്വിധം ഒട്ടകവര്‍ഗത്തില്‍ നിന്ന് രണ്ട് ഇണകളും പശുവര്‍ഗത്തില്‍ നിന്ന് രണ്ട് ഇണകളും ഇതാ. ചോദിക്കുക: അല്ലാഹു ഇരുവിഭാഗത്തിലെയും ആണ്‍വര്‍ഗത്തെയാണോ നിഷിദ്ധമാക്കിയത്; അതോ പെണ്‍വര്‍ഗത്തെയോ? അതുമല്ലെങ്കില്‍ ഇരുതരം പെണ്‍വര്‍ഗങ്ങളുടെയും ഗര്‍ഭാശയങ്ങളിലുള്ള കുട്ടികളെയോ? അതല്ല; അല്ലാഹു ഇതൊക്കെയും നിങ്ങളെ ഉപദേശിക്കുമ്പോള്‍ നിങ്ങളതിന് സാക്ഷികളായി ഉണ്ടായിരുന്നോ? ഒരു വിവരവുമില്ലാതെ ജനങ്ങളെ വഴിപിഴപ്പിക്കാന്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവനെക്കാള്‍ കൊടിയ അതിക്രമി ആരുണ്ട്? അതിക്രമികളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച. (അല്‍അന്‍ആം [6] : 144)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഒട്ടകത്തില്‍ നിന്ന് രണ്ട് ഇണകളെയും, പശുവര്‍ഗത്തില്‍ നിന്ന് രണ്ട് ഇണകളെയും(അവന് സൃഷ്ടിച്ചു.) പറയുക: (അവ രണ്ടിലെയും) ആണ്‍വര്‍ഗങ്ങളെയാണോ, പെണ്‍വര്‍ഗങ്ങളെയാണോ അതുമല്ല പെണ്‍വര്‍ഗങ്ങളുടെ ഗര്‍ഭാശയങ്ങള്‍ ഉള്‍കൊണ്ടതിനെയാണോ അല്ലാഹു നിഷിദ്ധമാക്കിയിട്ടുള്ളത്? അല്ല, അല്ലാഹു നിങ്ങളോട് ഇതൊക്കെ ഉപദേശിച്ച സന്ദര്‍ഭത്തിന് നിങ്ങള്‍ സാക്ഷികളായിട്ടുണ്ടോ? അപ്പോള്‍ ഒരു അറിവുമില്ലാതെ ജനങ്ങളെ പിഴപ്പിക്കാന്‍ വേണ്ടി അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവനെക്കാള്‍ വലിയ അക്രമി ആരുണ്ട്? അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലേക്ക് നയിക്കുകയില്ല; തീര്‍ച്ച.
2 Mokhtasar Malayalam
എട്ടു തരം (കന്നുകാലികളിൽ) ബാക്കിയുള്ളവ ഒട്ടകത്തിൽ നിന്ന് രണ്ട് ഇണകളും, പശുക്കളിൽ നിന്ന് രണ്ട് ഇണകളുമാണ്. അല്ലാഹുവിൻ്റെ റസൂലേ! ബഹുദൈവാരാധകരോട് ചോദിക്കുക: ഇവ രണ്ടിൽ നിന്നും ആൺവർഗത്തെയോ പെൺവർഗത്തെയോ ഗർഭത്തിലുള്ളവയെയോ; ഏതിനെയാണ് അല്ലാഹു നിഷിദ്ധമാക്കിയിട്ടുള്ളത്? ബഹുദൈവാരാധകരേ! നിങ്ങളുടെ ജൽപ്പനം ശരിയാണെങ്കിൽ, കന്നുകാലികളിൽ നിന്ന് നിങ്ങൾ നിഷിദ്ധമാക്കിയ ഈ കാര്യങ്ങളെ അല്ലാഹു നിഷിദ്ധമാക്കുകയും, അത് നിങ്ങളെ ഉപദേശിക്കുകയും ചെയ്യവെ നിങ്ങളതിന് സാക്ഷികളായിരുന്നോ?! -യാതൊരു വിജ്ഞാനവും അവലംബമായില്ലാതെ- ജനങ്ങളെ സ്വിറാത്വുൽ മുസ്തഖീമിൽ നിന്ന് (നേരായ ഇസ്ലാമിൻ്റെ പാതയിൽ നിന്ന്) വഴിതെറ്റിച്ചു വിടാനായി അല്ലാഹു നിഷിദ്ധമാക്കാത്തവ അവൻ നിഷിദ്ധമാക്കിയെന്ന് ആരോപിച്ചു കൊണ്ട് അല്ലാഹുവിൻ്റെ മേൽ കള്ളം കെട്ടിച്ചമച്ചവനെക്കാൾ കടുത്ത അതിക്രമവും, ഗുരുതരമായ പാപവും ചെയ്ത മറ്റാരും തന്നെയില്ല. തീർച്ചയായും അല്ലാഹുവിൻ്റെ മേൽ കള്ളം കെട്ടിച്ചമച്ചു കൊണ്ട് അതിക്രമം പ്രവർത്തിച്ചവരെ അല്ലാഹു സന്മാർഗത്തിലേക്ക് വഴിനയിക്കുന്നതല്ല.