Sayaqoolul lazeena ashrakoo law shaaa'al laahu maaa ashraknaa wa laaa aabaa'unaa wa laa harramnaa min shai'; kazaalika kazzabal lazeena min qablihim hattaa zaaqoo baasanaa; qul hal 'indakum min 'ilmin fatukh rijoohu lanaa in tattabi'oona illaz zanna wa in antum illaa takhhrusoon (al-ʾAnʿām 6:148)
Those who associated [others] with Allah will say, "If Allah had willed, we would not have associated [anything] and neither would our fathers, nor would we have prohibited anything." Likewise did those before deny until they tasted Our punishment. Say, "Do you have any knowledge that you can produce for us? You follow not except assumption, and you are not but misjudging." (Al-An'am [6] : 148)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ആ ബഹുദൈവ വാദികള്‍ പറയും: ''അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ ഞങ്ങളോ ഞങ്ങളുടെ പൂര്‍വപിതാക്കളോ ബഹുദൈവവിശ്വാസികളാകുമായിരുന്നില്ല. ഞങ്ങള്‍ ഒന്നും നിഷിദ്ധമാക്കുമായിരുന്നുമില്ല.'' അപ്രകാരം തന്നെ അവര്‍ക്ക് മുമ്പുള്ളവരും നമ്മുടെ ശിക്ഷ അനുഭവിക്കുവോളം സത്യത്തെ തള്ളിപ്പറഞ്ഞു. പറയുക: ''നിങ്ങളുടെ വശം ഞങ്ങള്‍ക്ക് വെളിപ്പെടുത്തിത്തരാവുന്ന വല്ല വിവരവുമുണ്ടോ? ഊഹത്തെ മാത്രമാണ് നിങ്ങള്‍ പിന്‍പറ്റുന്നത്. നിങ്ങള്‍ കേവലം അനുമാനങ്ങളാവിഷ്കരിക്കുകയാണ്.'' (അല്‍അന്‍ആം [6] : 148)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ആ ബഹുദൈവാരാധകര്‍ പറഞ്ഞേക്കും: അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ ഞങ്ങളോ, ഞങ്ങളുടെ പിതാക്കളോ (അല്ലാഹുവോട്) പങ്കുചേര്‍ക്കുമായിരുന്നില്ല; ഞങ്ങള്‍ യാതൊന്നും നിഷിദ്ധമാക്കുമായിരുന്നുമില്ല എന്ന്. ഇതേ പ്രകാരം അവരുടെ മുന്‍ഗാമികളും നമ്മുടെ ശിക്ഷ ആസ്വദിക്കുന്നത് വരെ നിഷേധിച്ചു കളയുകയുണ്ടായി. പറയുക: നിങ്ങളുടെ പക്കല്‍ വല്ല വിവരവുമുണ്ടോ? എങ്കില്‍ ഞങ്ങള്‍ക്ക് നിങ്ങള്‍ അതൊന്ന് വെളിപ്പെടുത്തിത്തരൂ. ഊഹത്തെ മാത്രമാണ് നിങ്ങള്‍ പിന്തുടരുന്നത്. നിങ്ങള്‍ അനുമാനിക്കുക മാത്രമാണ് ചെയ്യുന്നത്.
2 Mokhtasar Malayalam
ബഹുദൈവാരാധകർ അല്ലാഹുവിൻ്റെ ഉദ്ദേശവും വിധിയും തങ്ങളുടെ ബഹുദൈവാരാധനക്കുള്ള ന്യായമായി കൊണ്ടുവരുന്നതാണ്. 'ഞങ്ങൾ അല്ലാഹുവിൽ പങ്കുചേർക്കുന്നവർ ആകരുതെന്ന് അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ ഞങ്ങളോ ഞങ്ങളുടെ പിതാക്കളോ അവനിൽ പങ്കുചേർക്കില്ലായിരുന്നു. ഞങ്ങൾ സ്വന്തങ്ങൾക്ക് മേൽ നിഷിദ്ധമാക്കിയ കാര്യങ്ങൾ ഞങ്ങൾ നിഷിദ്ധമാക്കരുതെന്ന് അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അതും ഞങ്ങൾ പ്രവർത്തിക്കില്ലായിരുന്നു.' ഇതിന് സമാനമായ, നിരർത്ഥകമായ ന്യായങ്ങൾ കൊണ്ട് തന്നെയായിരുന്നു ഇവർക്ക് മുൻപുള്ളവരും അവരുടെ ദൂതന്മാരെ നിഷേധിച്ചത്. അവർ പറഞ്ഞത് 'അല്ലാഹുവിൻ്റെ ദൂതന്മാരെ ഞങ്ങൾ നിഷേധിക്കണമെന്ന് അല്ലാഹു ഉദ്ദേശിച്ചില്ലായിരുന്നെങ്കിൽ ഞങ്ങൾ നിഷേധികളാകില്ലായിരുന്നു.' അങ്ങനെ അവരുടെ നിഷേധത്തിൽ തന്നെ അവർ തുടർന്നു പോയി; നാം അവർക്ക് മേൽ ഇറക്കിയ നമ്മുടെ ശിക്ഷ അവർ ആസ്വദിക്കുന്നത് വരെ. അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: നിങ്ങൾ അല്ലാഹുവിൽ പങ്കുചേർക്കുന്നതും, അവൻ നിഷിദ്ധമാക്കിയവ അനുവദിക്കുന്നതും, അനുവദിച്ചവ നിഷിദ്ധമാക്കുന്നതും അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു എന്ന് അറിയിക്കുന്ന വല്ല തെളിവും നിങ്ങളുടെ പക്കലുണ്ടോ?! നിങ്ങൾ അപ്രകാരം പ്രവർത്തിച്ചിട്ടുണ്ട് എന്നത് അല്ലാഹു അത് നിങ്ങളിൽ തൃപ്തിപ്പെട്ടിരിക്കുന്നു എന്നതിനുള്ള തെളിവല്ല. ഇക്കാര്യത്തിൽ കേവലം ഊഹത്തെയല്ലാതെ മറ്റൊന്നുമല്ല നിങ്ങൾ പിന്തുടരുന്നത്. തീർച്ചയായും ഊഹം (ദൃഢതയുള്ള) സത്യത്തിന് പകരമാവുകയില്ല. നിങ്ങൾ കളവു പറയുകയല്ലാതെ മറ്റൊന്നുമല്ല ചെയ്യുന്നത്.