Qul ta'aalaw atlu maa harrama Rabbukum 'alaikum allaa tushrikoo bihee shai'anw wa bilwaalidaini ihsaananw wa laa taqtulooo aw alaadakum min imlaaq; nahnu narzuqukum wa iyyaahum wa laa taqrabul fawaahisha maa zahara minhaa wa maa batana wa laa taqtulun nafsal latee harramal laahu illaa bilhaqq; zaalikum wassaakum bihee la'allakum ta'qiloon (al-ʾAnʿām 6:151)
Say, "Come, I will recite what your Lord has prohibited to you. [He commands] that you not associate anything with Him, and to parents, good treatment, and do not kill your children out of poverty; We will provide for you and them. And do not approach immoralities – what is apparent of them and what is concealed. And do not kill the soul which Allah has forbidden [to be killed] except by [legal] right. This has He instructed you that you may use reason." (Al-An'am [6] : 151)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
പറയുക: വരുവിന്‍; നിങ്ങളുടെ നാഥന് നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയതെന്തൊക്കെയെന്ന് ഞാന്‍ പറഞ്ഞുതരാം: നിങ്ങള്‍ ഒന്നിനെയും അവനില്‍ പങ്കാളികളാക്കരുത്; മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കണം; ദാരിദ്ര്യം കാരണം നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ കൊല്ലരുത്; നിങ്ങള്‍ക്കും അവര്‍ക്കും അന്നം തരുന്നത് നാമാണ്. തെളിഞ്ഞതും മറഞ്ഞതുമായ നീചവൃത്തികളോടടുക്കരുത്; അല്ലാഹു ആദരണീയമാക്കിയ ജീവനെ അന്യായമായി ഹനിക്കരുത്. നിങ്ങള്‍ ചിന്തിച്ചറിയാന്‍ അല്ലാഹു നിങ്ങള്‍ക്കു നല്കിയ നിര്‍ദേശങ്ങളാണിവയെല്ലാം. (അല്‍അന്‍ആം [6] : 151)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
(നബിയേ,) പറയുക: നിങ്ങള്‍ വരൂ! നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കിയത് നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞുകേള്‍പിക്കാം. അവനോട് യാതൊന്നിനെയും നിങ്ങള്‍ പങ്കുചേര്‍ക്കരുത്. മാതാപിതാക്കള്‍ക്ക് നന്മചെയ്യണം. ദാരിദ്ര്യം കാരണമായി സ്വന്തം മക്കളെ നിങ്ങള്‍ കൊന്നുകളയരുത്. നാമാണ് നിങ്ങള്‍ക്കും അവര്‍ക്കും ആഹാരം തരുന്നത്. പ്രത്യക്ഷവും പരോക്ഷവുമായ നീചവൃത്തികളെ നിങ്ങള്‍ സമീപിച്ച് പോകരുത്. അല്ലാഹു പരിപാവനമാക്കിയ ജീവനെ ന്യായപ്രകാരമല്ലാതെ നിങ്ങള്‍ ഹനിച്ചുകളയരുത്. നിങ്ങള്‍ ചിന്തിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി അവന് (അല്ലാഹു) നിങ്ങള്‍ക്ക് നല്കിയ ഉപദേശമാണത്.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! ജനങ്ങളോട് പറയുക: വരൂ! അല്ലാഹു നിങ്ങൾക്ക് മേൽ നിഷിദ്ധമാക്കിയവ ഞാൻ നിങ്ങൾക്ക് പാരായണം ചെയ്തു കേൾപ്പിക്കാം. തൻ്റെ സൃഷ്ടികളിൽ എന്തിനെയെങ്കിലും അവനിൽ പങ്കുചേർക്കുന്നത് അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നു. നിങ്ങളുടെ മാതാപിതാക്കളെ ധിക്കരിക്കുന്നതും അവൻ നിഷിദ്ധമാക്കിയിരിക്കുന്നു; അവരോട് നന്മയിൽ വർത്തിക്കുക എന്നതാണ് നിങ്ങൾക്ക് മേൽ നിർബന്ധമായിട്ടുള്ളത്. ജാഹിലിയ്യ (ഇസ്ലാമിന് മുൻപുള്ള) സമൂഹം ചെയ്തിരുന്നതു പോലെ, ദാരിദ്ര്യം കാരണത്താൽ നിങ്ങളുടെ സന്താനങ്ങളെ കൊലപ്പെടുത്തുന്നതും അവൻ നിഷിദ്ധമാക്കിയിരിക്കുന്നു. നാമാണ് നിങ്ങൾക്കും അവർക്കും ഭക്ഷണം നൽകുന്നത്. പരസ്യമാക്കപ്പെട്ടതോ രഹസ്യമാക്കപ്പെട്ടതോ ആയ മ്ലേഛവൃത്തികളെ നിങ്ങൾ സമീപിക്കുന്നതും അവൻ നിങ്ങളുടെ മേൽ നിഷിദ്ധമാക്കിയിരിക്കുന്നു. അല്ലാഹു കൊലപ്പെടുത്തുന്നത് നിഷിദ്ധമാക്കിയിട്ടുള്ള ജീവനെ അന്യായമായി വധിക്കുന്നതും അവൻ നിഷിദ്ധമാക്കിയിരിക്കുന്നു; വിവാഹത്തിന് ശേഷം വ്യഭിചരിക്കുന്നതും, ഇസ്ലാമിൽ നിന്ന് മതഭ്രഷ്ടനാകുന്നതും (ഇസ്ലാമിക നിയമപ്രകാരം വധിക്കപ്പെടാനുള്ള കാര്യങ്ങൾക്ക് ഉദാഹരണമാണ്). അല്ലാഹുവിൻ്റെ കൽപ്പനകളും വിലക്കുകളും നിങ്ങൾ ഗ്രഹിക്കുന്നതിനായി അല്ലാഹു നിങ്ങളോട് നൽകിയിട്ടുള്ള ഉപദേശമാകുന്നു ഇത്.