Say, "Have you considered: if Allah should take away your hearing and your sight and set a seal upon your hearts, which deity other than Allah could bring them [back] to you?" Look how We diversify the verses; then they [still] turn away. (Al-An'am [6] : 46)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ചോദിക്കുക: നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? അല്ലാഹു നിങ്ങളുടെ കേള്‍വിയും കാഴ്ചയും നഷ്ടപ്പെടുത്തുകയും നിങ്ങളുടെ ഹൃദയങ്ങള്‍ക്ക് മുദ്രവെക്കുകയും ചെയ്താല്‍ അല്ലാഹു അല്ലാതെ ഏതു ദൈവമാണ് നിങ്ങള്‍ക്കവ വീണ്ടെടുത്ത് തരിക? നോക്കൂ, നാം എങ്ങനെയൊക്കെയാണ്അവര്‍ക്ക് തെളിവുകള്‍ വിവരിച്ചുകൊടുക്കുന്നതെന്ന്. എന്നിട്ടും അവര്‍ പിന്തിരിഞ്ഞുപോവുകയാണ്! (അല്‍അന്‍ആം [6] : 46)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
(നബിയേ,) പറയുക: നിങ്ങള്‍ ചിന്തിച്ച് നോക്കിയോ? അല്ലാഹു നിങ്ങളുടെ കേള്‍വിയും കാഴ്ചകളും പിടിച്ചെടുക്കുകയും, നിങ്ങളുടെ ഹൃദയങ്ങളിന്മേല് അവന് മുദ്രവെക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹുവല്ലാതെ ഏതൊരു ആരാധ്യനാണ് നിങ്ങള്‍ക്കത് കൊണ്ടുവന്ന് തരാനുള്ളത്? നോക്കൂ: ഏതെല്ലാം വിധത്തില്‍ നാം തെളിവുകള്‍ വിവരിച്ചുകൊടുക്കുന്നു. എന്നിട്ടും അവര്‍ പിന്തിരിഞ്ഞ് കളയുന്നു.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: അല്ലാഹു നിങ്ങളുടെ കേൾവി എടുത്തു കളഞ്ഞു കൊണ്ട് നിങ്ങളെ ബധിരരാക്കുകയും, നിങ്ങളുടെ കാഴ്ച എടുത്തു കളഞ്ഞു കൊണ്ട് നിങ്ങളെ അന്ധരാക്കുകയും, നിങ്ങളുടെ ഹൃദയങ്ങൾക്ക് മുദ്ര വെക്കുകയും, അങ്ങനെ നിങ്ങൾക്കൊരു കാര്യവും ഗ്രഹിക്കാൻ കഴിയാതെ വരികയും ചെയ്താൽ ഏത് യഥാർത്ഥ ആരാധ്യനാണ് നിങ്ങൾക്ക് നഷ്ടപ്പെട്ട ഈ കാര്യങ്ങൾ കൊണ്ടുവന്നു തരിക?! അല്ലാഹുവിൻ്റെ റസൂലേ! ചിന്തിച്ചു നോക്കുക; എപ്രകാരമാണ് അവർക്ക് നാം തെളിവുകൾ വിശദീകരിച്ചു നൽകുന്നതെന്നും, വിവിധയിനം തെളിവുകൾ വിവരിക്കുന്നതെന്നും. എന്നിട്ടും അവരതാ അതിനെ അവഗണിച്ചു കളയുന്നു.