Those are the ones to whom We gave the Scripture and authority and prophethood. But if they [i.e., the disbelievers] deny it, then We have entrusted it to a people who are not therein disbelievers. (Al-An'am [6] : 89)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നാം വേദവും വിജ്ഞാനവും പ്രവാചകത്വവും നല്കിയവരാണവര്. ഇപ്പോളിവര് അതിനെ തള്ളിപ്പറയുന്നുവെങ്കില്‍ ഇവര്‍ അറിഞ്ഞിരിക്കട്ടെ: അതിനെ തള്ളിക്കളയാത്ത മറ്റൊരു ജനതയെയാണ് നാം അത് ഏല്‍പിച്ചുകൊടുത്തിട്ടുള്ളത്. (അല്‍അന്‍ആം [6] : 89)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നാം വേദവും വിജ്ഞാനവും പ്രവാചകത്വവും നല്‍കിയിട്ടുള്ളവരത്രെ അവര്‍. ഇനി ഇക്കൂട്ടര്‍ അവയൊക്കെ നിഷേധിക്കുകയാണെങ്കില്‍ അവയില്‍ അവിശ്വസിക്കുന്നവരല്ലാത്ത ഒരു ജനവിഭാഗത്തെ നാമത് ഭരമേല്പിച്ചിട്ടുണ്ട്.[1]
[1] മനുഷ്യരെല്ലാവരും കൂടി അല്ലാഹുവിനെ നിഷേധിക്കുന്നവരോ, അവനിൽ പങ്കുചേർക്കുന്നവരോ ആയിത്തീരുകയില്ലെന്നും, അല്ലാഹു ഉദ്ദേശിക്കുന്ന കാലമത്രയും അവനെ മാത്രം ആരാധിക്കുന്നവർ ഉണ്ടായിരിക്കുമെന്നും ഇതില്‍ നിന്നും ഗ്രഹിക്കാം.
2 Mokhtasar Malayalam
ഈ പറയപ്പെട്ട നബിമാർ; അവർക്കാകുന്നു നാം വേദഗ്രന്ഥം നൽകുകയും, മഹത്തരമായ യുക്തി പ്രദാനം ചെയ്യുകയും, പ്രവാചകത്വം നൽകുകയും ചെയ്തത്. അവർക്ക് നാം നൽകിയ ഈ മൂന്നു കാര്യങ്ങളെ നിൻ്റെ സമൂഹം നിഷേധിക്കുകയാണെങ്കിൽ അവയെ നിഷേധിക്കാത്ത മറ്റൊരു സമൂഹത്തെ അതിനായി നാം ഒരുക്കി നിർത്തുകയും തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. അവർ ഇവയിൽ വിശ്വസിക്കുന്നവരും, അവ മുറുകെ പിടിക്കുന്നവരുമാണ്. (അല്ലാഹുവിൻ്റെ മാർഗത്തിൽ സ്വദേശം വിട്ടുപോയ) മുഹാജിറുകളും, (മുഹാജിറുകളെ ഇരുകൈയും നീട്ടി സ്വീകരിച്ച) അൻസ്വാറുകളും, അവരെ നല്ലരൂപത്തിൽ പിന്തുടർന്ന അന്ത്യനാൾ വരെയുള്ള മനുഷ്യരുമാണവർ.