Skip to main content

وَضَرَبَ اللّٰهُ مَثَلًا لِّلَّذِيْنَ اٰمَنُوا امْرَاَتَ فِرْعَوْنَۘ اِذْ قَالَتْ رَبِّ ابْنِ لِيْ عِنْدَكَ بَيْتًا فِى الْجَنَّةِ وَنَجِّنِيْ مِنْ فِرْعَوْنَ وَعَمَلِهٖ وَنَجِّنِيْ مِنَ الْقَوْمِ الظّٰلِمِيْنَۙ   ( التحريم: ١١ )

waḍaraba l-lahu
وَضَرَبَ ٱللَّهُ
അല്ലാഹു വിവരിക്കുക (എടുത്തുകാട്ടുക)യും ചെയ്യുന്നു
mathalan
مَثَلًا
ഒരു ഉദാഹരണം
lilladhīna āmanū
لِّلَّذِينَ ءَامَنُوا۟
വിശ്വസിച്ചവര്‍ക്ക്‌
im'ra-ata fir'ʿawna
ٱمْرَأَتَ فِرْعَوْنَ
ഫിര്‍ഔന്റെ സ്ത്രീയെ, ഭാര്യയെ
idh qālat
إِذْ قَالَتْ
അവള്‍ പറഞ്ഞ സന്ദര്‍ഭം
rabbi ib'ni lī
رَبِّ ٱبْنِ لِى
റബ്ബേ എനിക്ക് സ്ഥാപിച്ചു (നിര്‍മ്മിച്ചു) തരേണമേ
ʿindaka baytan
عِندَكَ بَيْتًا
നിന്റെ അടുക്കല്‍ ഒരു വീട്
fī l-janati
فِى ٱلْجَنَّةِ
സ്വര്‍ഗത്തില്‍
wanajjinī
وَنَجِّنِى
എന്നെ രക്ഷിക്കുകയും വേണമേ
min fir'ʿawna
مِن فِرْعَوْنَ
ഫിര്‍ഔനില്‍ നിന്നും
waʿamalihi
وَعَمَلِهِۦ
അവന്റെ പ്രവര്‍ത്തനത്തിൽ നിന്നും
wanajjinī
وَنَجِّنِى
എന്നെ രക്ഷപ്പെടുത്തുകയും വേണമേ
mina l-qawmi
مِنَ ٱلْقَوْمِ
ജനങ്ങളില്‍ നിന്ന്
l-ẓālimīna
ٱلظَّٰلِمِينَ
അക്രമികളായ

സത്യവിശ്വാസികള്‍ക്ക് ഉദാഹരണമായി അല്ലാഹു ഫറവോന്റെ പത്‌നിയെ എടുത്തുകാണിക്കുന്നു. അവര്‍ അല്ലാഹുവോട് ഇങ്ങനെ പ്രാര്‍ഥിച്ചു: എന്റെ നാഥാ! എനിക്കു നിന്റെയടുത്ത് സ്വര്‍ഗത്തിലൊരു വീട് ഉണ്ടാക്കിത്തരേണമേ! ഫറവോനില്‍ നിന്നും അയാളുടെ ദുര്‍വൃത്തിയില്‍നിന്നും എന്നെ രക്ഷിക്കേണമേ! അക്രമികളായ ജനത്തില്‍നിന്നും എന്നെ നീ മോചിപ്പിക്കേണമേ!

തഫ്സീര്‍

وَمَرْيَمَ ابْنَتَ عِمْرٰنَ الَّتِيْٓ اَحْصَنَتْ فَرْجَهَا فَنَفَخْنَا فِيْهِ مِنْ رُّوْحِنَا وَصَدَّقَتْ بِكَلِمٰتِ رَبِّهَا وَكُتُبِهٖ وَكَانَتْ مِنَ الْقٰنِتِيْنَ ࣖ ۔  ( التحريم: ١٢ )

wamaryama
وَمَرْيَمَ
മറിയമിനെയും
ib'nata ʿim'rāna
ٱبْنَتَ عِمْرَٰنَ
ഇംറാന്റെ മകള്‍, പുത്രി
allatī aḥṣanat
ٱلَّتِىٓ أَحْصَنَتْ
സൂക്ഷിച്ച (കാത്ത)വളായ
farjahā
فَرْجَهَا
തന്‍റെ ഗുഹ്യസ്ഥാനം
fanafakhnā fīhi
فَنَفَخْنَا فِيهِ
അങ്ങനെ നാം അതില്‍ ഊതി
min rūḥinā
مِن رُّوحِنَا
നമ്മുടെ ആത്മാവില്‍ (ജീവനില്‍) നിന്ന്
waṣaddaqat
وَصَدَّقَتْ
അവള്‍ സത്യമാക്കുക (ശരിവെക്കുക)യും ചെയ്തു
bikalimāti
بِكَلِمَٰتِ
വചനങ്ങളെ, വാക്ക് (കൽപന)കളെ
rabbihā
رَبِّهَا
അവളുടെ റബ്ബിന്റെ
wakutubihi
وَكُتُبِهِۦ
അവന്റെ വേദഗ്രന്ഥങ്ങളെയും
wakānat
وَكَانَتْ
അവള്‍ ആയിരുന്നുതാനും, ആയിത്തീരുകയും
mina l-qānitīna
مِنَ ٱلْقَٰنِتِينَ
ഭക്തന്മാരില്‍പെട്ട (വള്‍), കീഴ്‌വണക്കമുള്ളവരുടെ കൂട്ടത്തില്‍

ഇംറാന്റെ പുത്രി മര്‍യമിനെയും ഉദാഹരണമായി എടുത്തു കാണിക്കുന്നു. അവര്‍ തന്റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ചു. അപ്പോള്‍ നാം അതില്‍ നമ്മില്‍ നിന്നുള്ള ആത്മാവിനെ ഊതി. അവളോ തന്റെ നാഥനില്‍ നിന്നുള്ള വചനങ്ങളേയും വേദങ്ങളേയും സത്യപ്പെടുത്തി. അവള്‍ ഭക്തരില്‍ പെട്ടവളായിരുന്നു.

തഫ്സീര്‍