And We took the Children of Israel across the sea; then they came upon a people intent in devotion to [some] idols of theirs. They [the Children of Israel] said, "O Moses, make for us a god just as they have gods." He said, "Indeed, you are a people behaving ignorantly. (Al-A'raf [7] : 138)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഇസ്രയേല്‍ മക്കളെ നാം കടല്‍ കടത്തിക്കൊടുത്തു. അവര്‍ വിഗ്രഹപൂജകരായ ഒരു ജനതയുടെ അടുത്തെത്തി. അവര്‍ പറഞ്ഞു: ''മൂസാ, ഇവര്‍ക്ക് ഒരുപാട് ദൈവങ്ങളുള്ളതുപോലെ ഒരു ദൈവത്തെ ഞങ്ങള്‍ക്കും ഉണ്ടാക്കിത്തരിക.'' മൂസാ പറഞ്ഞു: ''നിങ്ങളൊരു വിവരംകെട്ട ജനം തന്നെ.'' (അല്‍അഅ്റാഫ് [7] : 138)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഇസ്രായീല്‍ സന്തതികളെ നാം കടല്‍ കടത്തി (രക്ഷപ്പെടുത്തി.) എന്നിട്ട് തങ്ങളുടെ ബിംബങ്ങളുടെ മുമ്പാകെ ഭജനമിരിക്കുന്ന ഒരു ജനതയുടെ അടുക്കല്‍ അവര്‍ ചെന്നെത്തി. അവര്‍ പറഞ്ഞു: ഹേ; മൂസാ, ഇവര്‍ക്ക് ആരാധ്യരുള്ളതുപോലെ ഞങ്ങള്‍ക്കും ഒരു ആരാധ്യനെ നീ ഏര്‍പെടുത്തിത്തരണം.[1] അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നിങ്ങള്‍ വിവരമില്ലാത്ത ഒരു ജനവിഭാഗമാകുന്നു.
[1] ഒരു പ്രവാചകൻ്റെ ശിക്ഷണത്തില്‍ കഴിയുന്ന ജനങ്ങള്‍ക്കിടയില്‍ പോലും ബഹുദൈവാരാധനക്കുളള പൈശാചിക പ്രലോഭനം എത്ര തീവ്രമാണെന്ന് ഈ സംഭവം സൂചിപ്പിക്കുന്നു
2 Mokhtasar Malayalam
ഇസ്രാഈല്യരെ നാം കടലിന് അക്കരെ എത്തിച്ചു. മൂസ -عَلَيْهِ السَّلَامُ- തൻ്റെ വടി കൊണ്ട് അടിച്ചപ്പോൾ കടൽ പിളർന്നു മാറുകയാണുണ്ടായത്. അങ്ങനെ, അല്ലാഹുവിന് പുറമെ, തങ്ങൾ നിർമ്മിച്ച വിഗ്രഹങ്ങൾക്ക് മുൻപിൽ ആരാധനയുമായി കഴിയുന്ന ഒരു ജനവിഭാഗത്തിനരികിലൂടെ കടന്നു പോയപ്പോൾ ഇസ്രാഈല്യർ മൂസ -عَلَيْهِ السَّلَامُ- യോട് പറഞ്ഞു: ഹേ മൂസാ! ഈ കൂട്ടർക്ക് അല്ലാഹുവിന് പുറമെ ആരാധിക്കാൻ വിഗ്രഹങ്ങളുള്ളത് പോലെ, ഞങ്ങൾക്കും ആരാധിക്കാൻ ഒരു വിഗ്രഹത്തെ നീ നിശ്ചയിച്ചു തരിക. മൂസാ അവരോട് പറഞ്ഞു: എൻ്റെ ജനങ്ങളേ! നിർബന്ധമായും അല്ലാഹുവിനോട് പുലർത്തിയിരിക്കേണ്ട ആദരവിനെ കുറിച്ചും, അവനെ മാത്രം ആരാധിക്കേണ്ടതിനെ കുറിച്ചും അറിവില്ലാത്ത ഒരു ജനതയാകുന്നു നിങ്ങൾ. അല്ലാഹുവിന് ഒരിക്കലും യോജിക്കാത്ത ബഹുദൈവാരാധനയെ കുറിച്ചും, അവന് പുറമെയുള്ളവരെ ആരാധിക്കുന്നതിനെ കുറിച്ചും (അതിൻ്റെ ഗൗരവത്തെ കുറിച്ച്) നിങ്ങൾക്ക് വിവരമില്ല.