O children of Adam, if there come to you messengers from among you relating to you My verses [i.e., scriptures and laws], then whoever fears Allah and reforms – there will be no fear concerning them, nor will they grieve. (Al-A'raf [7] : 35)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ആദം സന്തതികളേ, നിങ്ങളുടെ അടുത്ത് എന്റെ പ്രമാണങ്ങള്‍ വിവരിച്ചുതരാനായി നിങ്ങളില്‍ നിന്നുതന്നെയുള്ള ദൂതന്മാര് വരും. അപ്പോള്‍ ഭക്തിപുലര്‍ത്തുകയും തങ്ങളുടെ നടപടികള്‍ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്നവര്‍ പേടിക്കേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല. (അല്‍അഅ്റാഫ് [7] : 35)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ആദം സന്തതികളേ, നിങ്ങള്‍ക്ക് എന്റെ ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുതന്നു കൊണ്ട് നിങ്ങളില്‍ നിന്നു തന്നെയുള്ള ദൂതന്മാര് നിങ്ങളുടെ അടുത്ത് വരുന്ന പക്ഷം അപ്പോള്‍ സൂക്ഷ്മത പാലിക്കുകയും, നിലപാട് നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്നതാരോ അവര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.
2 Mokhtasar Malayalam
ആദം സന്തതികളേ! നിങ്ങളുടെ ജനതയിൽ നിന്ന് തന്നെ എൻ്റെ ഒരു ദൂതൻ -അവർക്ക് മേൽ ഞാൻ അവതരിപ്പിച്ച എൻ്റെ ഗ്രന്ഥം നിങ്ങൾക്ക് പാരായണം ചെയ്തു നൽകിക്കൊണ്ട്- നിങ്ങളിലേക്ക് വന്നാൽ അദ്ദേഹത്തെ നിങ്ങൾ അനുസരിക്കുക. ആ ദൂതന്മാർ കൊണ്ടു വന്നതിനെ നിങ്ങൾ പിൻപറ്റുകയും ചെയ്യുക. അല്ലാഹുവിൻ്റെ കൽപ്പനകൾ അനുസരിച്ചു കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചും അല്ലാഹുവിനെ സൂക്ഷിക്കുകയും, തങ്ങളുടെ പ്രവർത്തനങ്ങൾ നന്നാക്കി തീർക്കുകയും ചെയ്തവർ; അവർ പരലോകത്ത് ഭയക്കേണ്ടതില്ല. ഐഹികലോകത്ത് നഷ്ടപ്പെട്ട വിഭവങ്ങളിൽ അവർ ദുഃഖിക്കേണ്ടതുമില്ല.