Skip to main content

حَتّٰىٓ اِذَا رَاَوْا مَا يُوْعَدُوْنَ فَسَيَعْلَمُوْنَ مَنْ اَضْعَفُ نَاصِرًا وَّاَقَلُّ عَدَدًاۗ  ( الجن: ٢٤ )

ḥattā idhā ra-aw
حَتَّىٰٓ إِذَا رَأَوْا۟
Until when they see
അങ്ങനെ അവര്‍ കണ്ടാല്‍, കാണുന്നവരേക്കും
mā yūʿadūna
مَا يُوعَدُونَ
what they are promised
അവരോട് വാഗ്ദത്തം (താക്കീതു) ചെയ്യപ്പെടുന്നത്
fasayaʿlamūna
فَسَيَعْلَمُونَ
then they will know
അപ്പോള്‍ അവർ അറിഞ്ഞുകൊള്ളും
man aḍʿafu
مَنْ أَضْعَفُ
who (is) weaker
ഏറ്റവും ദുര്‍ബലര്‍ ആരാണെന്ന്
nāṣiran
نَاصِرًا
(in) helpers
സഹായികളില്‍, സഹായകനാല്‍
wa-aqallu
وَأَقَلُّ
and fewer
ഏറ്റവും കുറവുള്ളവരും
ʿadadan
عَدَدًا
(in) number
എണ്ണത്തിൽ, എണ്ണത്താൽ

Hattaaa izaa ra aw maa yoo'adoona fasaya'lamoona man ad'afu naasiranw wa aqallu 'adadaa (al-Jinn 72:24)

English Sahih:

[The disbelievers continue] until, when they see that which they are promised, then they will know who is weaker in helpers and less in number. (Al-Jinn [72] : 24)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഈ ജനത്തിന് മുന്നറിയിപ്പ് നല്‍കിയ കാര്യം നേരില്‍ കാണുമ്പോള്‍ അവര്‍ക്ക് ബോധ്യമാകും: ആരുടെ സഹായിയാണ് ദുര്‍ബലനെന്നും ആരുടെ സംഘമാണ് എണ്ണത്തില്‍ കുറവെന്നും. (അല്‍ജിന്ന് [72] : 24)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അങ്ങനെ അവര്‍ക്ക് താക്കീത് നല്‍കപ്പെടുന്ന കാര്യം അവര്‍ കണ്ടു കഴിഞ്ഞാല്‍ ഏറ്റവും ദുര്‍ബലനായ സഹായി ആരാണെന്നും എണ്ണത്തില്‍ ഏറ്റവും കുറവ് ആരാണെന്നും അവര്‍ മനസ്സിലാക്കികൊള്ളും.[1]

[1] ഭൗതിക ശക്തിയും സംഖ്യാബലവും കണ്ടിട്ടാണ് പലരും അസത്യത്തിന്റെ പക്ഷത്ത് ചേരുന്നത്. എന്നാല്‍ അല്ലാഹുവിന്റെ ശിക്ഷ (ഐഹികവും പാരത്രികവും) വരുമ്പോള്‍ വ്യക്തമാകും, അസത്യത്തിന്റെ വക്താക്കളെ സഹായിക്കാനാരുമില്ലെന്ന്.