قُلْ اُوْحِيَ اِلَيَّ اَنَّهُ اسْتَمَعَ نَفَرٌ مِّنَ الْجِنِّ فَقَالُوْٓا اِنَّا سَمِعْنَا قُرْاٰنًا عَجَبًاۙ ( الجن: ١ )
പറയുക: ജിന്നുകളില്‍ കുറേ പേര് ഖുര്‍ആന്‍ കേട്ടുവെന്ന് എനിക്ക് ദിവ്യബോധനം ലഭിച്ചിരിക്കുന്നു. അങ്ങനെ അവര്‍ പറഞ്ഞു: ''വിസ്മയകരമായ ഒരു ഖുര്‍ആന്‍ ഞങ്ങള്‍ കേട്ടിരിക്കുന്നു.
يَّهْدِيْٓ اِلَى الرُّشْدِ فَاٰمَنَّا بِهٖۗ وَلَنْ نُّشْرِكَ بِرَبِّنَآ اَحَدًاۖ ( الجن: ٢ )
''അത് നേര്‍വഴിയിലേക്ക് നയിക്കുന്നു. അതിനാല്‍ ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ ഞങ്ങളുടെ നാഥനില്‍ ആരെയും പങ്കുചേര്‍ക്കുകയില്ല.
وَّاَنَّهٗ تَعٰلٰى جَدُّ رَبِّنَا مَا اتَّخَذَ صَاحِبَةً وَّلَا وَلَدًاۖ ( الجن: ٣ )
''നമ്മുടെ നാഥന്റെ മഹത്വം അത്യുന്നതമത്രെ. അവന് സഖിയെയോ സന്താനത്തെയോ സ്വീകരിച്ചിട്ടില്ല.
وَّاَنَّهٗ كَانَ يَقُوْلُ سَفِيْهُنَا عَلَى اللّٰهِ شَطَطًاۖ ( الجن: ٤ )
''ഞങ്ങളുടെ കൂട്ടത്തിലെ വിവരം കെട്ടവര്‍ അല്ലാഹുവെക്കുറിച്ച് കള്ളം പറയാറുണ്ടായിരുന്നു.
وَّاَنَّا ظَنَنَّآ اَنْ لَّنْ تَقُوْلَ الْاِنْسُ وَالْجِنُّ عَلَى اللّٰهِ كَذِبًاۙ ( الجن: ٥ )
''മനുഷ്യരും ജിന്നുകളും അല്ലാഹുവെക്കുറിച്ച് ഒരിക്കലും കള്ളം പറയില്ലെന്നാണ് ഞങ്ങള്‍ കരുതിയിരുന്നത്.
وَّاَنَّهٗ كَانَ رِجَالٌ مِّنَ الْاِنْسِ يَعُوْذُوْنَ بِرِجَالٍ مِّنَ الْجِنِّ فَزَادُوْهُمْ رَهَقًاۖ ( الجن: ٦ )
മനുഷ്യരില്‍ ചിലര്‍ ജിന്നുകളില്‍ ചിലരോട് ശരണം തേടാറുണ്ടായിരുന്നു. അതവരില്‍ അഹങ്കാരം വളര്‍ത്തി.
وَّاَنَّهُمْ ظَنُّوْا كَمَا ظَنَنْتُمْ اَنْ لَّنْ يَّبْعَثَ اللّٰهُ اَحَدًاۖ ( الجن: ٧ )
''അല്ലാഹു ആരെയും പ്രവാചകനായി നിയോഗിക്കില്ലെന്ന് നിങ്ങള്‍ കരുതിയ പോലെ അവരും കരുതിയിരുന്നു.
وَّاَنَّا لَمَسْنَا السَّمَاۤءَ فَوَجَدْنٰهَا مُلِئَتْ حَرَسًا شَدِيْدًا وَّشُهُبًاۖ ( الجن: ٨ )
''ഞങ്ങള്‍ ആകാശത്തെ തൊട്ടുനോക്കി. അപ്പോഴത് കരുത്തരായ കാവല്‍ക്കാരാലും തീജ്വാലകളാലും നിറഞ്ഞുനില്ക്കുന്നതായി ഞങ്ങള്‍ക്കനുഭവപ്പെട്ടു.
وَّاَنَّا كُنَّا نَقْعُدُ مِنْهَا مَقَاعِدَ لِلسَّمْعِۗ فَمَنْ يَّسْتَمِعِ الْاٰنَ يَجِدْ لَهٗ شِهَابًا رَّصَدًاۖ ( الجن: ٩ )
''ആകാശത്തിലെ ചില ഇരിപ്പിടങ്ങളില്‍ മുമ്പ് ഞങ്ങള്‍ കേള്‍ക്കാന്‍ ഇരിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരെങ്കിലും കട്ടുകേള്‍ക്കുകയാണെങ്കില്‍, തന്നെ കാത്തിരിക്കുന്ന തീജ്വാലയെ അവന്ന് നേരിടേണ്ടിവരും.
وَّاَنَّا لَا نَدْرِيْٓ اَشَرٌّ اُرِيْدَ بِمَنْ فِى الْاَرْضِ اَمْ اَرَادَ بِهِمْ رَبُّهُمْ رَشَدًاۙ ( الجن: ١٠ )
''ഭൂമിയിലുള്ളവര്‍ക്ക് നാശം വരുത്താനാണോ ഉദ്ദേശിച്ചത്, അതല്ല അവരുടെ നാഥന് അവരെ നേര്‍വഴിയിലാക്കാനാണോ ഇച്ഛിച്ചതെന്ന് ഞങ്ങള്‍ക്കറിയില്ല.
القرآن الكريم: | الجن |
---|---|
Ayah Sajadat (سجدة): | - |
സൂറത്തുല്‍ (latin): | Al-Jinn |
സൂറത്തുല്‍: | 72 |
ആയത്ത് എണ്ണം: | 28 |
ആകെ വാക്കുകൾ: | 285 |
ആകെ പ്രതീകങ്ങൾ: | 870 |
Number of Rukūʿs: | 2 |
Revelation Location: | മക്കാൻ |
Revelation Order: | 40 |
ആരംഭിക്കുന്നത്: | 5447 |